Loading ...

Home National

ഹരിയാനയും യു.പിയും അതിര്‍ത്തികളടച്ചു, ഡല്‍ഹി ഒറ്റപ്പെട്ടു

ന്യൂഡല്‍ഹി: ലോക്ക് ഡൗണ്‍ ഈ മാസം പതിനേഴുവരെ നീട്ടിയതോടെ സംസ്ഥാനങ്ങള്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കി. ചില സംസ്ഥാനങ്ങള്‍ അതിര്‍ത്തികള്‍ അടയ്ക്കുകയും ചെയ്തു.ഉത്തര്‍പ്രദേശും ഹരിയാനയും അതിര്‍ത്തികള്‍ അടച്ചതോടെ രാജ്യതലസ്ഥാനമായ ഡല്‍ഹി ഒറ്റപ്പെട്ട അവസ്ഥയിലായി. ഒരാളെയും അതിര്‍ത്തികടത്തില്ലെന്നാണ് ഹരിയാനയുടെ നിലപാട്. എന്നാല്‍ ഉത്തര്‍പ്രദേശ് അതിര്‍ത്തി കടക്കാന്‍ പ്രത്യേക കര്‍ഫ്യൂപാസ് ഏര്‍പ്പെടുത്തി. ഡല്‍ഹിയില്‍ എല്ലാ ജില്ലകളും റെഡ് സോണില്‍ വന്നതിന് തൊട്ടുപിന്നാലെയാണ് അയല്‍ സംസ്ഥാനങ്ങള്‍ നിയന്ത്രണം കടുപ്പിച്ചത്.
ഗുരുഗ്രാമം, ഗാസിയാബാദ്, നോയിഡ, ഫരീദാബാദ് അതിര്‍ത്തികള്‍ വഴിയാണ് ഡല്‍ഹിയില്‍ നിന്നുള്ള അന്തര്‍സംസ്ഥാന ഗതാഗതം.ഡല്‍ഹിയിലേക്കോ, ഡല്‍ഹിക്ക് പുറത്തേക്കോ ആരെയും കടത്തിവിടേണ്ടെന്നാണ് ഹരിയാന സര്‍ക്കാരിന്റെ തീരുമാനം. à´ªàµŠà´²àµ€à´¸àµà´•à´¾à´°àµâ€à´•àµà´•àµà´‚ ഡോക്ടര്‍മാര്‍ക്കും ഇക്കാര്യത്തില്‍ ഇളവു നല്‍കേണ്ടെന്നാണ് സര്‍ക്കാര്‍ തീരുമാനം.ഉത്തര്‍പ്രദേശില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കടക്കം കര്‍ഫ്യൂ പാസ് നിര്‍ബന്ധമാക്കിയിരിക്കുകയാണ്.
ഡല്‍ഹിയില്‍ ജോലി ചെയ്യുന്നതില്‍ ഏറിയ പേരും താമസിക്കുന്നത് ഗുരുഗ്രാമം , നോയിഡ മേഖലകളിലാണ്. അതിര്‍ത്തികള്‍ അടച്ചതോടെ അവശ്യസേവനങ്ങളുടെ ഭാഗമായി പോലും ഇവര്‍ക്ക് യാത്ര ചെയ്യാനാകില്ല. ചരക്ക് വാഹനങ്ങള്‍ക്ക് നിര്‍ബന്ധമാക്കിയിരുന്ന പ്രത്യേക പാസ് ഇന്നലെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇറക്കിയ ഉത്തരവിനെ തുടര്‍ന്ന് ഇരുസംസ്ഥാനങ്ങളും പിന്‍വലിച്ചു. ഈ സംസ്ഥാനങ്ങളില്‍ കൂടുതല്‍ നിയന്തണ്രങ്ങള്‍ ഏര്‍പ്പെടുത്താന്‍ നീക്കുമുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.

Related News