Loading ...

Home Business

ഏപ്രിലില്‍ ഒരു കാര്‍ പോലും വില്‍ക്കാനാകാതെ മാരുതി സുസുക്കി

കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി രാജ്യവ്യാപകമായി ലോക്ക്ഡൌണ്‍ പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ കഴിഞ്ഞ മാസം ആഭ്യന്തര വിപണിയില്‍ ഒരു യൂണിറ്റ് പോലും വില്‍ക്കാനായിട്ടില്ലെന്ന് മാരുതി സുസുക്കി ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിന് 2020 ഏപ്രിലില്‍ ആഭ്യന്തര വിപണിയില്‍ ഒരു കാര്‍ പോലും വില്‍ക്കാന്‍ കഴിഞ്ഞില്ലെന്നാണ് കമ്ബനി വ്യക്തമാക്കിയിരിക്കുന്നത്. സര്‍ക്കാര്‍ ഉത്തരവുകള്‍ക്ക് അനുസൃതമായി എല്ലാ ഉല്‍പാദന വിതരണ പ്രവര്‍ത്തനങ്ങളും നിര്‍ത്തലാക്കിയതാണ് ഇതിന് കാരണമെന്ന് ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കള്‍ പ്രസ്താവനയില്‍ പറഞ്ഞു.തുറമുഖ പ്രവര്‍ത്തനം പുനരാരംഭിച്ചതിനെത്തുടര്‍ന്ന് മുന്ദ്ര തുറമുഖത്ത് നിന്ന് 632 യൂണിറ്റുകള്‍ മാരുതി കയറ്റുമതി ചെയ്തു. à´Žà´²àµà´²à´¾ സുരക്ഷാ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ഉറപ്പുവരുത്തിയാണ് യൂണിറ്റുകള്‍ അയച്ചതെന്ന് കമ്ബനി അറിയിച്ചു. മാരുതിയ്ക്ക് കഴിഞ്ഞ മാസം ഗുരുഗ്രാം ജില്ലാ ഭരണകൂടത്തിന്റെ മനേസര്‍ പ്ലാന്റ് ഒരു ഷിഫ്റ്റ് അടിസ്ഥാനത്തില്‍ പുനരാരംഭിക്കാന്‍ അനുമതി ലഭിച്ചിരുന്നു. പ്ലാന്റിലെ മൊത്തം ജീവനക്കാരുടെ എണ്ണം 4,696 ആയി നിശ്ചയിച്ചിരുന്നു.എന്നാല്‍ തുടര്‍ച്ചയായി ഉല്‍‌പാദനം നിലനിര്‍ത്താനും വാഹനങ്ങള്‍ വില്‍ക്കാനും കഴിയുമ്ബോള്‍ പ്രവര്‍ത്തനം പുനരാരംഭിക്കാനാണ് കമ്ബനി തീരുമാനിച്ചിരിക്കുന്നത്. തുടര്‍ച്ചയായി ഉല്‍‌പാദനം നിലനിര്‍ത്താനും വില്‍‌പന നടത്താനും കഴിയുമ്ബോള്‍ പ്രവര്‍ത്തനം ആരംഭിക്കാനാണ് കമ്ബനിയുടെ തീരുമാനമെന്ന് മാരുതി ചെയര്‍മാന്‍ ആര്‍‌സി ഭാര്‍‌ഗവ പി‌ടി‌ഐയോട് പറഞ്ഞു.കാറുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വച്ചെങ്കിലും വെന്റിലേറ്ററുകളുടെ ലഭ്യതക്കുറവ് ചൂണ്ടിക്കാട്ടി കേന്ദ്രസര്‍ക്കാര്‍ വെന്റിലേറ്ററുകള്‍ നിര്‍മ്മിക്കാന്‍ സഹായിക്കുന്നതിന് വാഹന നിര്‍മ്മാതാക്കളോട് അഭ്യര്‍ത്ഥിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് 20 ദിവസത്തിനുള്ളില്‍ മാരുതി 1,500 -ല്‍ അധികം വെന്റിലേറ്ററുകള്‍ നിര്‍മ്മിച്ചതായിട്ടാണ് റിപ്പോര്‍ട്ട്. എന്നാല്‍ à´ˆ വെന്റിലേറ്ററുകള്‍ ഒന്നും തന്നെ ഉപയോഗപ്പെടുത്തി തുടങ്ങിയിട്ടില്ല. സര്‍ക്കാര്‍ ഉത്തരവിനായി കാത്തിരിക്കുകയാണെന്നാണും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. മാരുതിയുടെ സഹോദര സ്ഥാപനമായ കൃഷ്ണ മാരുതി കേന്ദ്ര സര്‍ക്കാരിനും ഹരിയാനയ്ക്കുമായി മാസ്‌കുകളും നിര്‍മിക്കുന്നുണ്ട്.

Related News