Loading ...

Home Kerala

അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളെ ബ​സ് മാ​ര്‍​ഗം അ​യ​യ്ക്കാ​നാ​വി​ല്ല; കേ​ന്ദ്ര​ത്തോ​ട് മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളെ ബ​സ് മാ​ര്‍​ഗം തി​രി​ച്ച​യ​യ്ക്ക​ണ​മെ​ന്ന കേ​ന്ദ്ര നി​ര്‍​ദേ​ശം ന​ട​പ്പി​ലാ​കി​ല്ലെ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. ഇ​ത്ര​യും ആ​ളു​ക​ളെ കേ​ര​ള​ത്തി​നു പു​റ​ത്തേ​യ്ക്ക് അ​യ​യ്ക്കു​ന്ന​ത് അ​പ​ക​ട​ക​ര​മാ​ണെ​ന്നും അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളെ അ​യ​യ്ക്കാ​ന്‍ നോ​ണ്‍ സ്റ്റോ​പ്പ് ട്രെ​യി​ന്‍ അ​നു​വ​ദി​ക്ക​ണ​മെ​ന്നു കേ​ന്ദ്ര​ത്തോ​ട് ആ​വ​ശ്യ​പ്പെ​ട്ട​താ​യും മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളെ തി​രി​ച്ച​യ​യ്ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേ​ന്ദ്ര നി​ര്‍​ദേ​ശം വ​ന്നു. അ​വ​രെ ബ​സ് മാ​ര്‍​ഗം തി​രി​ച്ച​യ​യ്ക്ക​ണം എ​ന്നാ​ണു കേ​ന്ദ്രം ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. à´Žâ€‹à´¨àµà´¨à´¾â€‹à´²àµâ€, കേ​ര​ള​ത്തി​ലു​ള്ള​വ​രു​ടെ കാ​ര്യ​ത്തി​ല്‍ അ​തു പ്രാ​യോ​ഗി​ക​ല്ല. അ​തു​കൊ​ണ്ടു​ത​ന്നെ ഇ​വ​രെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്കു കൊ​ണ്ടു​പോ​കാ​ന്‍ നോ​ണ്‍ സ്റ്റോ​പ്പ് ട്രെ​യി​ന്‍ അ​നു​വ​ദി​ക്ക​ണ​മെ​ന്നു കേ​ന്ദ്ര സ​ര്‍​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. സ്പെ​ഷ​ല്‍ ട്രെ​യി​ന്‍ അ​നു​വ​ദി​ക്ക​ണ​മെ​ന്നു പ്ര​ധാ​ന​മ​ന്ത്രി​യോ​ട് നേ​ര​ത്തെ അ​ഭ്യ​ര്‍​ഥി​ച്ച​താ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

കേ​ര​ള​ത്തി​ല്‍ ആ​കെ 3.6 ല​ക്ഷം അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​ണ്ട്. ഇ​വ​ര്‍ 20,826 ക്യാ​ന്പു​ക​ളി​ലാ​യി ക​ഴി​യു​ക​യാ​ണ്. അ​വ​രി​ല്‍ മ​ഹാ​ഭൂ​രി​പ​ക്ഷ​വും സ്വ​ന്തം നാ​ട്ടി​ലേ​ക്കു പോ​കാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന​വ​രാ​ണ്. ബം​ഗാ​ള്‍, ആ​സാം, ഒ​ഡീ​ഷ, ബി​ഹാ​ര്‍, യു​പി ഇ​വി​ട​ങ്ങ​ളി​ല്‍​നി​ന്നു​ള്ള​വ​രാ​ണ് ഭൂ​രി​ഭാ​ഗ​വും.

ഇ​ത്ര​യ​ധി​കം ആ​ളു​ക​ളെ ബ​സ്മാ​ര്‍​ഗം കൊ​ണ്ടു​പോ​കു​ന്ന​തു പ്ര​യാ​സ​ക​ര​മാ​ണ്. ഇ​വ​രി​ല്‍ പ​ല​ര്‍​ക്കും രോ​ഗം പ​ക​രാ​ന്‍ സാ​ധ്യ​ത​യു​ണ്ട്. ഇ​തു ക​ണ​ക്കി​ലെ​ടു​ത്താ​ണ് സ്പെ​ഷ​ല്‍ ട്രെ​യി​ന്‍ ആ​വ​ശ്യ​പ്പ​ട്ട​ത്. കേ​ന്ദ്ര ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി​ക്ക് ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി ചീ​ഫ് സെ​ക്ര​ട്ട​റി ക​ത്ത​യ​ച്ചി​ട്ടു​ണ്ട്. ശാ​രീ​രി​ക അ​ക​ലം പാ​ലി​ച്ച്‌ വേ​ണം അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളെ മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്കു കൊ​ണ്ടു​പോ​കാ​ന്‍. ട്രെ​യി​നി​ലാ​യാ​ല്‍ ആ​രോ​ഗ്യ​സം​ഘ​ത്തി​ന് പ​രി​ശോ​ധി​ക്കാം. ഭ​ക്ഷ​ണ​വും വെ​ള്ള​വും ട്രെ​യി​നി​ല്‍ ന​ല്‍​കാം.

എ​ല്ലാ​വ​ര്‍​ക്കും ഒ​രേ ദി​വ​സം ഒ​രേ​സ​മ​യം നാ​ടു​ക​ളി​ലേ​ക്കു പോ​കാ​ന്‍ ക​ഴി​യി​ല്ല. അ​തു​മൂ​ല​മു​ണ്ടാ​കു​ന്ന സം​ഘ​ര്‍​ഷം ത​ട​യാ​ന്‍ ക​ഴി​യ​ണം. ഇ​തു സം​ബ​ന്ധി​ച്ചു പോ​ലീ​സി​നു ക​ര്‍​ശ​ന​മാ​യി നി​ര്‍​ദേ​ശം ന​ല്‍​കി. ഇ​തി​നു മ​റ്റു വ​കു​പ്പു​ക​ളു​ടെ​യും സ​ന്ന​ദ്ധ​പ്ര​വ​ര്‍​ത്ത​ക​രു​ടെ​യും സ​ഹാ​യം ആ​വ​ശ്യ​മാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടി.

Related News