Loading ...

Home youth

എസ‌്‌ഐ നിയമനം : പിഎസ‌്സി നിലപാട് അംഗീകരിച്ചു സുപ്രീം കോടതി

കൊച്ചി: അഡ്വൈസ‌് മെമ്മോ നല്‍കിയിട്ടും പലവിധ കാരണങ്ങളാല്‍ ജോലിക്ക‌് കയറാത്ത എസ‌്‌ഐമാരെ നിയമിക്കേണ്ടെന്ന കേരള പബ്ലിക‌് സര്‍വീസ‌് കമീഷന്‍ തീരുമാനം സുപ്രീംകോടതി അംഗീകരിച്ചു. 2013ലെ എസ‌്‌ഐ നിയമനത്തിനുള്ള ആദ്യ റാങ്ക‌് ലിസ‌്റ്റിന്റെ കാലാവധി അവസാനിച്ചതിനാല്‍ എന്‍ജെഡി വേക്കന്‍സിയില്‍ നിന്ന‌് നിയമനം നടത്താനാകില്ലെന്നായിരുന്നു പിഎസ‌്സി തീരുമാനം. ഇതിനെതിരെ 31 പേര്‍ നല്‍കിയ ഹര്‍ജിയാണ് സുപ്രീംകോടതി തള്ളിയത്.2013 സെപ‌്തംബര്‍ 11ന‌് പ്രസിദ്ധീകരിച്ച എസ‌്‌ഐ റാങ്ക‌് ലിസ‌്റ്റിന്റെ കാലാവധി 2015 മെയ‌് 25ന‌് അവസാനിച്ചു. ഇതില്‍ 93 എന്‍ജെഡി വേക്കന്‍സിയുണ്ടായിരുന്നു. റാങ്ക‌് ലിസ‌്റ്റിന്റെ കാലാവധി കഴിഞ്ഞ‌് 2016 ജൂലൈ 12നാണ‌് ആഭ്യന്തരവകുപ്പില്‍നിന്ന‌് എസ‌്‌ഐ തസ‌്തികയിലെ ഒഴിവ‌് പിഎസ‌്സിക്ക‌് റിപ്പോര്‍ട്ട‌് ചെയ്‌തത്‌. à´’ന്നാം റാങ്ക‌് ലിസ‌്റ്റിന്റെ കാലാവധി അവസാനിച്ചതോടെ 2015 മെയ‌് 26ന്‌ രണ്ടാം റാങ്ക‌് ലിസ‌്റ്റ‌് പ്രസിദ്ധീകരിച്ചു. ഇതിന്റെ കാലാവധി 2018 ജൂലൈ 25ന‌് അവസാനിച്ചു. ഇതില്‍ കുറച്ച‌ുപേരെ നിയമിച്ചു. 2019 മാര്‍ച്ച‌് 14ന‌് പ്രസിദ്ധീകരിച്ച മൂന്നാം ലിസ‌്റ്റാണ‌് നിലവിലുള്ളത‌് à´œàµ‹à´²à´¿à´¯à´¿à´²àµâ€ പ്രവേശിക്കാത്ത എന്‍ജെഡി ലിസ‌്റ്റിലുണ്ടായിരുന്ന 31 പേര്‍ ഹൈക്കോടതിയെ സമീപിച്ചു. കാലാവധി കഴിഞ്ഞതിനാല്‍ ഒന്നാമത്തെ എസ‌്‌ഐ റാങ്ക‌് ലിസ‌്റ്റിലെ എന്‍ജെഡി വേക്കന്‍സിയില്‍നിന്ന‌് നിയമനം നല്‍കേണ്ടെന്ന പിഎസ‌്സി തീരുമാനം 2019 ഫെബ്രുവരി 21ന‌് ഹൈക്കോടതി ഫുള്‍ ബെഞ്ച‌് അംഗീകരിച്ചു. ഇതിനെതിരെ പരാതിക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ഹൈക്കോടതി ഉത്തരവ‌് തിരുത്തിയില്ല.

Related News