Loading ...

Home National

ലോക്‌ഡൗണില്‍ കുടുങ്ങിയ പ്രവാസികളെ കൊണ്ടു വരുന്നത് രണ്ട് ഘട്ടമായി

ന്യൂഡല്‍ഹി: കൊവിഡ് ലോക്‌ഡൗണില്‍ കുടുങ്ങിയ പ്രവാസികളെ രണ്ടു ഘട്ടമായി മടക്കിക്കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചന. ഗള്‍ഫ്, തെക്ക് കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങള്‍, യൂറോപ്പ് എന്നിവിടങ്ങളില്‍ നിന്നുള്ളവരെ ആദ്യഘട്ടം കൊണ്ടുവരും. യുഎസ്, ബ്രിട്ടന്‍, ഇറാന്‍ തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ളവരെ രണ്ടാംഘട്ടത്തില്‍ നാട്ടിലെത്തിക്കും. ജൂണ്‍ അവസാനംവരെ നീണ്ടുനില്‍ക്കുന്ന ഒഴിപ്പിക്കല്‍ പദ്ധതിക്കാണ് കേന്ദ്രം തുടക്കമിടുന്നത്.ഗള്‍ഫില്‍ നിന്ന് മടങ്ങാന്‍ ആഗ്രഹിക്കുന്ന പ്രവാസികളുടെ വിവരശേഖരണം ഇന്ത്യന്‍ എംബസികള്‍ ആരംഭിച്ചിട്ടുണ്ട്. സൗദി അറേബ്യ, ബഹ്റിന്‍, ഖത്തര്‍, ഒമാന്‍ എന്നീ രാജ്യങ്ങളിലെ എംബസികള്‍ ഓണ്‍ലൈന്‍ വഴിയാണ് രജിസ്ട്രേഷന്‍ തുടങ്ങിയത്. à´¯àµ.à´Ž.ഇയിലെ ഇന്ത്യന്‍ എംബസി സാങ്കേതിക തകരാറിനെത്തുടര്‍ന്നു നിര്‍ത്തിവച്ച രജിസ്ട്രേഷന്‍ ഉടന്‍ പുനരാരംഭിക്കും.ഇന്ത്യയിലേക്ക് എന്നു പോകാന്‍ കഴിയും, വിമാനസര്‍വീസ് എന്ന് പുനരാരംഭിക്കും എന്നതടക്കമുള്ള കാര്യങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശപ്രകാരം അറിയിക്കുമെന്നും എംബസികള്‍ വ്യക്തമാക്കി.

Related News