Loading ...

Home youth

പി.എസ്.സി മാറ്റിവെച്ച പരീക്ഷകള്‍ക്കുശേഷം പുതിയ പരീക്ഷകളുടെ തീയതി നിശ്ചയിക്കും

തിരുവനന്തപുരം: പി.എസ്.സി-യുടെ പുതിയ പരീക്ഷകളുടെ തീയതി നിശ്ചയിക്കുന്നത് മാറ്റി വെച്ച 62 പരീക്ഷകള്‍ പൂര്‍ത്തിയാക്കിയ ശേഷം. സ്‌കൂളുകള്‍ തുറക്കുന്നതു കൂടി കണക്കിലെടുത്തേ പുതിയ പരീക്ഷാത്തീയതി നിശ്ചയിക്കാനാകൂ. മേയ് 30 വരെയുള്ള പരീക്ഷാ കലണ്ടറാണ് പി.എസ്.സി തയ്യാറാക്കിയിരുന്നത്.ജൂണ്‍ മുതലുള്ള കലണ്ടറാണ് പ്രസിദ്ധീകരിക്കാനുള്ളത്. മേയ് മൂന്നിന് അടച്ചിടല്‍ അവസാനിച്ച ശേഷമായിരിക്കും അക്കാര്യം പരിശോധിക്കുന്നത്.കെ.à´Ž.എസിന്റെ മുഖ്യപരീക്ഷ ജൂലൈയില്‍ രണ്ടുദിവസമായി നടത്തുമെന്ന് പി.എസ്.സി പ്രഖ്യാപിച്ചിരുന്നു. à´‡à´¤à´¿à´¨àµà´±àµ† ആദ്യപരീക്ഷയുടെ മൂല്യനിര്‍ണയം പൂര്‍ത്തിയായിട്ടില്ല. അതിന്റെ മാര്‍ക്കനുസരിച്ചാണ് മുഖ്യപരീക്ഷ എഴുതാന്‍ അര്‍ഹതയുള്ളവരുടെ പട്ടിക പ്രസിദ്ധീകരിക്കുന്നത്. ഇത് വൈകുന്നതിനാല്‍ മുഖ്യപരീക്ഷ ജൂലൈയില്‍ത്തന്നെ നടത്താനാകുമോയെന്ന ആശങ്കയുണ്ട്. ഇതിന്റെ റാങ്ക് പട്ടിക നവംബര്‍ ഒന്നിന് പ്രസിദ്ധീകരിക്കുമെന്നും പി.എസ്.സി അറിയിച്ചിരുന്നു.

Related News