Loading ...

Home Kerala

നോര്‍ക്കയിൽ രജിസ്റ്റര്‍ ചെയ്ത പ്രവാസികളുടെ എണ്ണം 2.70 ലക്ഷം കവിഞ്ഞു

തിരുവനന്തപുരം. വിദേശരാജ്യങ്ങളില്‍ നിന്ന് മടങ്ങാനാഗ്രഹിക്കുന്നവര്‍ക്കായി നോര്‍ക്ക ആരംഭിച്ച സൈറ്റില്‍ ഇന്നു രാവിലെ വരെ രജിസ്റ്റര്‍ ചെയ്തവരുടെ എണ്ണം 2.70 ലക്ഷം കവിഞ്ഞതായി നോര്‍ക്ക വൈസ് ചെയര്‍മാന്‍ കെ.വരദരാജന്‍ കേരളകൗമുദി ഓണ്‍ലൈനിനോട് പറഞ്ഞു.അഞ്ചര ലക്ഷത്തോളം പേര്‍ വരുമെന്നാണ് നോര്‍ക്കയുടെ നിഗമനം.വിദേശത്തു നിന്നും വിമാന സര്‍വ്വീസുകളും ആഭ്യന്തര സര്‍വ്വീസുകളും തീവണ്ടി ഗതാഗതവും പുനരാരംഭിക്കുന്ന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കൈക്കൊള്ളുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ഇവരുടെ മടങ്ങിവരവ് തീരുമാനിക്കുക.സഹായം തേടി 70000 പേര്‍ രജിസ്റ്റര്‍ ചെയ്തുജോലി വിസയടക്കം കേരളത്തില്‍ വന്ന ശേഷം മടങ്ങാന്‍ കഴിയാതെ പോയവര്‍ക്കുള്ള സാമ്ബത്തിക സഹായം തേടി ഇതിനോടകം 70000 പേര്‍ രജിസ്റ്റര്‍ ചെയ്തതായി വരദരാജന്‍ പറ‌ഞ്ഞു.ഗള്‍ഫിലും മറ്റും ജോലി ഉണ്ടായിട്ടും ഇപ്പോഴത്തെ സാഹചര്യത്തില്‍ മടങ്ങിപ്പോകാന്‍ കഴിയാതെ വന്നവര്‍ക്കും,ജോലി നഷ്ടപ്പെട്ടവര്‍ക്കുമാണ് 5000 രൂപ വീതം സാമ്ബത്തിക സഹായം സര്‍ക്കാര്‍ നല്‍കുക.ഇതിന്റെ രജിസ്ട്രേഷന്‍ ഏപ്രില്‍ 30 വരെ തുടരും.വിശദാംശങ്ങള്‍ പരിശോധിച്ചശേഷം അര്‍ഹതപ്പെട്ടവര്‍ക്ക് സഹായം അനുവദിക്കുമെന്ന് വരദരാജന്‍ പറ‌ഞ്ഞു.അന്യ സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവരെ കൊണ്ടുവരാനഉള്ള രജിസ്ട്രേഷന്‍ നാളെ ആരംഭിക്കും.അന്യ സംസ്ഥാനങ്ങളില്‍ ചികിത്സയ്ക്കായി പോയവര്‍ ,ചികിത്സ കഴിഞ്ഞവര്‍,കേരളത്തില്‍ വിദഗ്ധ ചികിത്സ കാത്തിരിക്കുന്ന അന്യ സംസ്ഥാനക്കാര്‍,ജോലി നഷ്ടപ്പെട്ടവര്‍,റിട്ടയര്‍ ചെയ്ത് നാട്ടിലേക്ക് മടങ്ങാനിരിക്കുന്നവര്‍ എന്നിവര്‍ക്കായിരിക്കും മുന്‍ഗണന.

Related News