Loading ...

Home Kerala

സം​സ്ഥാ​ന​ത്ത് ആ​റ് ഹോ​ട്ട്സ്പോ​ട്ടു​ക​ള്‍ കൂ​ടി; മേ​യ് മൂ​ന്ന് മു​ത​ല്‍ ലോ​ക്ക്ഡൗ​ണ്‍ നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ പു​തി​യ ഘ​ട്ടം തു​ട​ങ്ങും

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ആ​റ് ഹോ​ട്ട്സ്പോ​ട്ടു​ക​ള്‍ കൂ​ടി. ഇ​ടു​ക്കി​യി​ല്‍ മൂ​ന്നും കോ​ട്ട​യ​ത്ത് ര​ണ്ടും മ​ല​പ്പു​റം, പാ​ല​ക്കാ​ട് ജി​ല്ല​ക​ളി​ല്‍ ഓ​രോ പ്ര​ദേ​ശ​ങ്ങ​ളേ​യു​മാ​ണ് ഹോ​ട്ട്സ്പോ​ട്ടു​ക​ളാ​യി തി​രി​ച്ചി​രി​ക്കു​ന്ന​ത്. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ലാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

ഇ​ടു​ക്കി​യി​ല്‍ ക​രു​ണാ​പു​രം, മൂ​ന്നാ​ര്‍, ഇ​ട​വെ​ട്ടി പ​ഞ്ചാ​യ​ത്തു​ക​ളും കോ​ട്ട​യ​ത്ത് മേ​ലു​കാ​വ്, ച​ങ്ങ​നാ​ശേ​രി മു​നി​സി​പ്പാ​ലി​റ്റി എ​ന്നി​വി​ട​ങ്ങ​ളും പാ​ല​ക്കാ​ട്ടെ ആ​ല​ത്തൂ​ര്‍, മ​ല​പ്പു​റ​ത്തെ കാ​ല​ടി എ​ന്നീ പ​ഞ്ചാ​യ​ത്തു​ക​ളു​മാ​ണ് ഹോ​ട്ട്സ്പോ​ട്ടു​ക​ളാ​യ​ത്. à´ˆ ​പ്ര​ദേ​ശ​ങ്ങ​ളി​ല്‍ നി​യ​ന്ത്ര​ണം ക​ര്‍​ശ​ന​മാ​ക്കും,മേ​യ് മൂ​ന്ന് മു​ത​ല്‍ ലോ​ക്ക്ഡൗ​ണ്‍ നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ പു​തി​യ ഘ​ട്ടം തു​ട​ങ്ങു​മെ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍.

പ​ദ്ധ​തി​ക​ള്‍ ത​യാ​റാ​ക്കാ​ന്‍ വ​കു​പ്പ് സെ​ക്ര​ട്ട​റി​മാ​ര്‍​ക്കു ചു​മ​ത​ല ന​ല്‍​കി. പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി വി​ശ്വ​നാ​ഥ് സി​ന്‍​ഹ​യ്ക്കാ​ണ് ഏ​കോ​പ​ന ചു​മ​ത​ല.

ആ​ള്‍​ക്കൂ​ട്ട​ങ്ങ​ള്‍ ഒ​ഴി​വാ​ക്കാ​ന്‍ പോ​ലീ​സ് ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം. വ​ര്‍​ക്ക​ല​യി​ല്‍ ക്വാ​റ​ന്‍റൈ​നി​ലു​ള്ള​യാ​ള്‍ സ​ഹാ​യി​ക്കാ​ന്‍ ആ​ളി​ല്ല എ​ന്ന കാ​ര​ണം ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ആ​ശു​പ​ത്രി​യി​ല്‍ പോ​യ​ത്.

എ​ല്ലാ ത​ര​ത്തി​ലു​ള്ള സ​ഹാ​യം ഉ​റ​പ്പാ​ക്കി​യി​ട്ടും ഇ​ത്ത​രം അ​നു​ഭ​വ​ങ്ങ​ളു​ണ്ടാ​കു​ന്ന​ത് ഗൗ​ര​വ​ത്തോ​ടെ കാ​ണു​ന്നെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

Related News