Loading ...

Home Kerala

കോട്ടയവും ഇടുക്കിയും റെഡ്‌സോണില്‍

തിരുവനന്തപുരം: à´•àµ‹à´Ÿàµà´Ÿà´¯à´‚, ഇടുക്കി ജില്ലകളില്‍ കൂടുതല്‍ കോവിഡ് 19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ à´ˆ ജില്ലകള്‍ റെഡ് സോണില്‍ ഉള്‍പ്പെടുത്തി. ഇടുക്കി ജില്ലയിലെ വണ്ടന്‍മേട്, ഇരട്ടയാര്‍, കോട്ടയം ജില്ലയിലെ ഐമനം, വെള്ളൂര്‍, തലയോലപ്പറമ്ബ്, അയര്‍ക്കുന്നം എന്നീ പഞ്ചായത്തുകളെ ഹോട്ട്‌സ്‌പോട്ടുകളില്‍ ഉള്‍പ്പെടുത്തിയെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.നാല് ജില്ലകളില്‍ കോവിഡ് ബാധിച്ച്‌ ആരും ചികിത്സയിലില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. തിരുവനന്തപുരം,ആലപ്പുഴ, തൃശൂര്‍,വയനാട് എന്നിവയാണ് à´ˆ ജില്ലകള്‍.ഇന്ന് സംസ്ഥാനത്ത് പതിമൂന്നുപേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. à´‡à´Ÿàµà´•àµà´•à´¿ 4, കോട്ടയം 6, പാലക്കാട് മലപ്പുറം കണ്ണൂര്‍ ജില്ലകളില്‍ ഒരാള്‍ക്ക് വീതമാണ് വൈറസ് ബാധ സ്ഥിരീകരിച്ചതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. വൈറസ് ബാധ സ്ഥിരീകരിച്ചവരില്‍ അഞ്ചുപേര്‍ തമിഴ്‌നാട്ടില്‍ നിന്ന് വന്നവരാണ്. ഒരാള്‍ വിദേശത്തുനിന്നും എത്തിയതാണ്. ഒരാള്‍ക്ക് എവിടെ നിന്നാണ് വൈറസ് ബാധയുണ്ടായതെന്ന് പരിശോധിച്ച്‌ വരികയാണ്. മറ്റുള്ളവര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ്.ഇന്ന് രോഗമുക്തരായവരില്‍ ആറ് പേര്‍ കണ്ണൂര്‍, കോഴിക്കോട് 4, തിരുവനന്തപുരം, മലപ്പുറം ഒന്ന് വീതം ആളുകളാണ് ആശുപത്രി വിട്ടത്. സംസ്ഥാനത്ത് ആകെ രോഗികളുടെ എണ്ണം 481 ആണ്. ഇതില്‍ 123 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Related News