Loading ...

Home National

യു.പിയില്‍ ക്വാറന്‍റീനിലുള്ളവര്‍ക്കും ദുരിതം; ഭക്ഷണത്തിന്​ സാമൂഹിക അകലം മറന്ന്​ തിരക്ക്

ലഖ്​നോ: മതിയായ ഭക്ഷണമോ പരിചരണമോ ഇല്ലാതെ ഉത്തര്‍പ്രദേശിലെ ക്വാറന്‍റീന്‍ കേന്ദ്രത്തിലുള്ളവര്‍ നയിക്കുന്നത്​ ദുരിതജീവിതം. ആഗ്രയിലുള്ള ക്വാറന്‍റീന്‍ കേന്ദ്രത്തിലെ പൂട്ടിയ ഗേറ്റിന്​ അപ്പുറത്തുള്ള വെള്ളകുപ്പിയും ബിസ്​കറ്റും ഭക്ഷണപ്പൊതികളും എടുക്കാന്‍ തിരക്ക്​ കൂട്ടുന്നവരുടെ ദൃശ്യമാണ്​ പുറത്തുവന്നിരിക്കുന്നത്​.ഭക്ഷണം നല്‍കാന്‍ അമിത അകലം പാലിച്ച അധികൃതര്‍, നിരീക്ഷണത്തിലുള്ളവരുടെ സുരക്ഷ മറന്നു. സുരക്ഷാ വസ്​ത്രങ്ങള്‍ ധരിച്ച പ്രവര്‍ത്തകര്‍ ഭക്ഷണപ്പൊതികളും വെള്ളവും ഗേറ്റിനപ്പുറത്ത്​ കൊണ്ടുവെക്കുന്നതും ക്വാറന്‍റീനിലുള്ളവര്‍ തിരക്ക്​ കൂട്ടി കൈ പുറത്തേക്കിട്ട്​ അവ എടുക്കുന്നതുമായ ദൃശ്യങ്ങളാണ്​ പുറത്തുവന്നിരിക്കുന്നത്​.പൂട്ടിയ ഗേറ്റിന്​ പുറത്തുള്ള ടേബിളില്‍ ചായകപ്പുകള്‍ നിരത്തിവെച്ചതും ആളുകള്‍ കൈനീട്ടി അത്​ എടുത്ത്​ പോകുന്നതും ദൃശ്യത്തില്‍ കാണാം. വെള്ളകുപ്പികളും ബിസ്​കറ്റ്​ പാക്കറ്റുകളും എറിഞ്ഞുകൊടുക്കുന്നുമുണ്ട്​. ​ആരോഗ്യപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ സംഘത്തിലുണ്ടായിട്ടും സാമൂഹിക അകലം പാലിക്കാന്‍ ആവശ്യപ്പെടാതെ അവര്‍ റോഡിനപ്പുറത്ത്​ മാറി നില്‍ക്കുകയാണ്​. ക്വാറന്‍റീന്‍ കേന്ദ്രത്തിന്​ പൊലീസ്​ കാവലും ഏര്‍പ്പെടുത്തിയിരുന്നു​.സമ്ബര്‍ക്ക വിലക്കിലുള്ളവര്‍ക്ക് കൃത്യമായ ഭക്ഷണമോ ആരോഗ്യപരിശോധനയോ പരിചരണമോ ലഭിക്കുന്നില്ലെന്ന്​ ഇവര്‍ വിഡിയോയിലൂടെ പരാതിപ്പെടുന്നു. ഭക്ഷണവും വെള്ളവു​െമത്തിച്ച്‌​ നല്‍കാന്‍ ഒരു സംവിധാനവുമില്ലെന്നും തങ്ങ​െള പൂര്‍ണമായും അവഗണിക്കുകയാണെന്നും അവര്‍ പറയുന്നു.മെഡിക്കല്‍ സംഘം സ്ഥലത്തെത്തി അന്വേഷണം നടത്തിയതായി ആഗ്ര ജില്ല മജിസ്​ട്രേറ്റ്​ പ്രഭു എന്‍. സിങ്​ അറിയിച്ചു. ക്വാറന്‍റീനില്‍ കഴിയുന്നവര്‍ സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന്​ ഉറപ്പു വരുത്താന്‍ മുതിര്‍ന്ന മെഡിക്കല്‍ ഓഫിസറെ ചുമതലപ്പെടുത്തി. ഭക്ഷണവിതരണം ഉള്‍പ്പെടെയുള്ള സൗകര്യകള്‍ ഒരുക്കിയതായും ജില്ലാ മജിസ്​ട്രേറ്റ്​ അറിയിച്ചു.നേരത്തെ ഉത്തര്‍പ്രദേശിലെ കോവിഡ്​ രോഗികളെ പരിചരിക്കുന്ന ഡോക്​ടര്‍മാര്‍ക്ക്​ വൃത്തിയില്ലാത്ത ഭക്ഷണവും താമസസൗകര്യവും ഒരുക്കിയതും വിവാദമായിരുന്നു.

Related News