Loading ...

Home Kerala

ന്യൂനമര്‍ദം;കേരളത്തില്‍ പതിവിലും അധികം കാലവര്‍ഷത്തിന് സാധ്യത

തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിക്കിടെ ന്യൂനര്‍ദവും അതുവഴി സംസ്ഥാനത്തേക്ക് കനത്ത മഴയുമെത്തുന്നു. വേനല്‍മഴ തുടരുന്നതിനിടെ ബംഗാള്‍ ഉള്‍ക്കടലില്‍ à´ˆ ആഴ്ച അവസാനത്തോടെ ആദ്യ ന്യൂനമര്‍ദം എത്തും. ഇത് മേയ് ആദ്യവാരത്തോടെ ചുഴലിക്കാറ്റായി മാറിയേക്കാമെന്നാണ് വിദ​ഗ്ധരുടെ മുന്നറിയിപ്പ്.ഇത്തവണയും ശക്തമായ കാലവര്‍ഷം ഉണ്ടാകുമെന്നാണ് പ്രവചനം. തമിഴ്നാട് റെയിന്‍മാനും സമാന പ്രവചനമാണ് നടത്തിയിട്ടുള്ളത്. ദക്ഷിണ കേരളത്തിലും തമിഴ്നാട്ടിലും ശ്രീലങ്കയിലും à´ˆ വര്‍ഷം പതിവിലും കൂടുതല്‍ കാലവര്‍ഷം ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ സംഘടനയായ സൗത്ത് ഏഷ്യന്‍ ക്ലൈമറ്റ് ഫോറത്തിന്റെ (സാസ്കോഫ്) പഠനം സൂചിപ്പിക്കുന്നത്.മണ്‍സൂണിന്റെ ജാതകം നിശ്ചയിക്കുന്ന ഇന്ത്യന്‍ ഓഷന്‍ ഡൈപ്പോള്‍, ലാ നിന എന്നീ ഘടകങ്ങള്‍ ഇക്കുറി അനുകൂലമാണെന്നും സാസ്കോഫ് വിലയിരുത്തുന്നു. à´ªà´¸à´¿à´«à´¿à´•àµ താപനില കുറയുന്ന (ലാ നിന) പ്രതിഭാസമാണ് ഇക്കുറി ദൃശ്യമാകുന്നത്. ഇത് ഇന്ത്യയില്‍ മഴ വര്‍ധിപ്പിക്കും. എന്നാല്‍ ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ വിവിധ മേഖലകളിലെ താപനിലയിലുള്ള അന്തരം (ഇന്ത്യന്‍ ഓഷന്‍ ഡൈപോള്‍) ഇത്തവണ അത്ര പ്രകടമല്ല. ആഗസ്റ്റ്-സെപ്റ്റംബര്‍ മാസങ്ങളിലെ മഴ കുറച്ചേക്കും.പത്തനംതിട്ടയിലും കോട്ടയത്തും ഇപ്പോള്‍ തന്നെ 45-56 ശതമാനം അധികമഴ ലഭിച്ചിട്ടുണ്ട്. കക്കി-ആനത്തോട് ഡാമില്‍ 38 ശതമാനവും ഇടുക്കിയില്‍ ശേഷിയുടെ 62 ശതമാനവും വെള്ളം ഉണ്ട്. പ്രവചനങ്ങള്‍ വ്യക്തമാക്കുന്നത് പ്രളയത്തിനെതിരെ കേരളം à´ˆ വര്‍ഷവും ജാഗ്രത പുലര്‍ത്തണമെന്നാണ്. കോവിഡിന്റെ പശ്ചാത്തലത്തില്‍ ഡെങ്കിപ്പനിക്കെതിരെയും ജാഗ്രത വേണമെന്ന് വിദ​ഗ്ധര്‍ മുന്നറിയിപ്പ് നല്‍കി.

Related News