Loading ...

Home National

ഇന്ത്യ ലോക്ഡൗണിലായിട്ട് ഒരു മാസം;പ്രതീക്ഷകളും, ആശങ്കകളും

ഇന്ത്യയില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിട്ട് ഒരു മാസം പിന്നിട്ടിരിക്കുന്നു. ആദ്യഘട്ടത്തില്‍ മാര്‍ച്ച്‌ 25 മുതല്‍ ഏപ്രില്‍ 14 വരെ പ്രഖ്യാപിച്ച ലോക്ഡൗണ്‍ പിന്നീട് മെയ് മൂന്ന് വരെ നീട്ടി. ലോക്ഡൗണ്‍ മൂലം കോവിഡ് വ്യാപനം കുറക്കാന്‍ നമുക്ക് സാധിച്ചോ? ഒരേസമയം ആശങ്കപ്പെടുത്തുകയും ആശ്വസിപ്പിക്കുകയും ചെയ്യുന്ന കണക്കുകളാണ് പുറത്തുവരുന്നത്.

മാര്‍ച്ച്‌ 24ന് പ്രധാനമന്ത്രി നരേന്ദ്രമോദി ലോക്ഡൗണ്‍ പ്രഖ്യാപിക്കുമ്ബോള്‍ 500ഓളം കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നത്. എന്നാല്‍, അതിവേഗത്തിലാണ് രോഗം പകരുന്നത് എന്നതിന്റെ സൂചനകള്‍ അപ്പോള്‍ തന്നെയുണ്ടായിരുന്നു. പ്രതിദിനം രോഗികളുടെ എണ്ണത്തിലെ വളര്‍ച്ചാ നിരക്ക് മാര്‍ച്ച്‌ 24ന് 21.6ശതമാനമായിരുന്നു. ഇപ്പോള്‍ അത് 8.1ശതമാനമായി കുറഞ്ഞിട്ടുണ്ട് എന്നത് ഒരേസമയം ആശ്വാസകരവും ആശങ്കപ്പെടുത്തുന്നതുമാണ്.

ഏഴ് സംസ്ഥാനങ്ങളില്‍ കോവിഡ് അതിവേഗം പടരുന്നു, രോഗ വ്യാപനം ഏറ്റവും കുറവ് കേരളത്തില്‍

തുടക്കത്തിലേ അതേ നിരക്കില്‍ ഇന്ത്യയില്‍ കോവിഡ് വ്യാപിച്ചിരുന്നെങ്കില്‍ ഇതിനകം രണ്ട് ലക്ഷത്തിലേറെ കോവിഡ് രോഗികള്‍ രാജ്യത്ത് ഉണ്ടാകുമായിരുന്നു എന്നതാണ് ആശ്വാസകരമായ വസ്തുത. എന്നാല്‍ ലോക്ഡൗണ്‍ ആരംഭിച്ച്‌ അഞ്ച് ആഴ്ച്ച പിന്നിടുമ്ബോഴത്തെ 8.1 ശതമാനം വളര്‍ച്ചാ നിരക്ക് കോവിഡ് വലിയ തോതില്‍ ബാധിച്ച മറ്റു രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്ബോഴാണ് ആശങ്കക്കിടയാക്കുന്നത്.

ജര്‍മ്മനിയിലെ കോവിഡ് വ്യാപന നിരക്ക് രണ്ട് ശതമാനവും അമേരിക്കയിലേത് 4.8ശതമാനവുമാകുമ്ബോഴാണ് ഇന്ത്യയില്‍ 8.1ശതമാനമെന്ന് വിദഗ്ധര്‍ ഓര്‍മ്മിപ്പിക്കുന്നു. ഇന്ത്യയേക്കാള്‍ വളരെ കുറഞ്ഞ രോഗവ്യാപന നിരക്കുള്ള അമേരിക്കയില്‍ 9.27 ലക്ഷം പേര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുകയും 52,400പേര്‍ മരിക്കുകയും ചെയ്തിട്ടുണ്ട്.

ഇതേ നിരക്കില്‍ ഇന്ത്യയില്‍ കോവിഡ് രോഗം വ്യാപിക്കുകയാണെങ്കില്‍ അടുത്ത ആഴ്ച്ചയുടെ അവസാനത്തോടെ 40000 കോവിഡ് രോഗികള്‍ രാജ്യത്തുണ്ടാകും. മെയ് അവസാനമാകുമ്ബോഴേക്കും കോവിഡ് രോഗികളുടെ എണ്ണം 2.50 ലക്ഷമായി ഉയരും. ദേശീയ ശരാശരി 8.1 ആയിരിക്കുമ്ബോള്‍ തന്നെ കേരളത്തിന്റെ രോഗവ്യാപന നിരക്ക് 1.8%മാത്രമാണ്.

രാജ്യത്ത് ആദ്യം കോവിഡ് റിപ്പോര്‍ട്ട് ചെയ്ത തൃശൂരില്‍ 13 പേരും രോഗവിമുക്തരായി

രോഗവ്യാപന നിരക്ക് ഇനിയും കുറച്ചുകൊണ്ടുവരാനായാല്‍ മാത്രമേ കോവിഡ് മഹാമാരിയില്‍ നിന്നും വലിയ പരിക്കേല്‍ക്കാതെ രക്ഷപ്പെടാനാകൂ എന്നാണ് ഗവേഷകരുടെ മുന്നറിയിപ്പ്. വ്യാപന നിരക്ക് ചെറിയ തോതില്‍ കുറച്ചാല്‍പോലും രോഗികളുടെ എണ്ണത്തില്‍ വന്‍ വ്യത്യാസമാണ് ഉണ്ടാവുക. ഉദാഹരണത്തിന് രോഗവ്യാപന നിരക്ക് 6%ആക്കാനായാല്‍ മെയ് മാസം അവസാനത്തിലെ രോഗികളുടെ എണ്ണം 1.30 ലക്ഷമായി കുറയും. അഞ്ച് ശതമാനമാക്കിയാല്‍ ഇത് ഒരു ലക്ഷമായി മാറുകയും ചെയ്യും

Related News