Loading ...

Home youth

പി​എ​സ്‌​സി നി​യ​മ​നം : കാ​ലാ​വ​ധി ക​ഴി​ഞ്ഞ റാ​ങ്ക് ലി​സ്റ്റി​ല്‍​ നി​ന്ന് വേ​ണ്ടെ​ന്ന് സുപ്രീംകോടതി

ന്യൂ​ഡ​ല്‍​ഹി: കാ​ലാ​വ​ധി ക​ഴി​ഞ്ഞ റാ​ങ്ക് ലി​സ്റ്റി​ല്‍​ നി​ന്ന് പി​എ​സ്‌​സി നി​യ​മ​നം വേ​ണ്ടെ​ന്ന് സുപ്രീംകോടതി. ഒ​ഴി​വു​ക​ളി​ല്‍ പു​തി​യ ലി​സ്റ്റ് പ്ര​കാ​രം നി​യ​മ​നം ന​ട​ത്താ​മെ​ന്നും കോ‌​ട​തി ഉ​ത്ത​ര​വി​ട്ടു. കാ​ലാ​വ​ധി ക​ഴി​ഞ്ഞ ലി​സ്റ്റി​ല്‍ നി​ന്ന് നി​യ​മ​നം സാ​ധ്യ​മ​ല്ലെ​ന്ന കേ​ര​ള പി​എ​സ്‌​സി നി​ല​പാ​ട് ശ​രി​വ​ച്ചാ​ണ് സു​പ്രീം​കോ​ട​തി വി​ധി.2013 ലെ ​സ​ബ് ഇ​ന്‍​സ്പെ​ക്ട​ര്‍ ട്രെ​യി​നി ലി​സ്റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് കോ​ട​തി വി​ധി പുറപ്പെടുവിച്ചത്. ഈ ​ലി​സ്റ്റി​ലെ എ​ന്‍​ജെ​ഡി ഒ​ഴി​വു​ക​ള്‍ അ​തേ ലി​സ്റ്റി​ല്‍​നി​ന്ന് ത​ന്നെ നി​ക​ത്ത​ണ​മെ​ന്ന ആ​വ​ശ്യം കോ​ട​തി ത​ള്ളി. ജസ്റ്റിസുമാരായ എഎം ഖാന്‍വില്‍ക്കര്‍, ദിനേശ് മഹേശ്വരി എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് സുപ്രധാന വിധി.

Related News