Loading ...

Home National

കൊവിഡ് ചികിത്സ സൗജന്യം,ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​രെ ആ​ക്ര​മി​ക്കു​ന്ന​ത് ജാ​മ്യ​മി​ല്ല കു​റ്റം: കേ​ന്ദ്രം

ന്യുഡല്‍ഹി: കൊവിഡ് 19 ചികിത്സ രാജ്യത്ത് സൗജന്യമാക്കി കേന്ദ്രസര്‍ക്കാര്‍. ആയുഷ്മാന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ചികിത്സ സൗജന്യമാക്കുന്നത്. സ്വകാര്യ ആശുപത്രികള്‍ ഉള്‍പ്പെടെ എല്ലാ ആശുപത്രികളിലും സൗജന്യ ചികിത്സ നല്‍കും.ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സുരക്ഷ ഉറപ്പാക്കാനും ഇന്നു ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു. ആരോഗ്യപ്രവര്‍ത്തകരെ ആക്രമിച്ചാല്‍ ജാമ്യമില്ലാ കുറ്റമാകും. ആറു മാസം മുതല്‍ ഏഴുവര്‍ഷം വരെ തടവുശിക്ഷയാണ് ലഭിക്കുക. ഒരു ലക്ഷം മുതല്‍ അഞ്ചു ലക്ഷം രൂപ വരെ പിഴയും ചുമത്തുന്നതാണ് നിയമമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ വ്യക്തമാക്കി.ആശാവര്‍ക്കര്‍മാര്‍ ഉള്‍പ്പെടെ എല്ലാ ആരോഗ്യപ്രവര്‍ത്തകര്‍ക്കും നിയമത്തിന്റെ സംരക്ഷണം ലഭിക്കും. à´‡à´¤àµà´¸à´‚ബന്ധിച്ച ഓര്‍ഡിനന്‍സിന് മന്ത്രിസഭാ അംഗീകാരം നല്‍കി. എപ്പിഡെമിക് ഡിസീസസ് ആക്ടില്‍ ഭേദഗതി കൊണ്ടുവരാന്‍ മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. രാഷ്ട്രപതിയുടെ അംഗീകാരത്തിനു ശേഷം നിയമം നിലവില്‍ വരുമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.രാജ്യത്തെ മഹാമാരിയില്‍ നിന്നും രക്ഷിക്കാന്‍ ശ്രമിക്കുന്നവരാണ് ആരോഗ്യപവര്‍ത്തകര്‍. അവര്‍ ആക്രമണത്തിന് ഇരയാകുന്നത് ദൗര്‍ഭാഗ്യകരമാണ്. അത്തരം ആക്രമണങ്ങള്‍ വച്ചുപൊറുപ്പിക്കാനാവില്ല. ഇത്തരം കേസുകളില്‍ 30 ദിവസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കണം.ആരോഗ്യപ്രവര്‍ത്തകര്‍ക്കു നേരെ പല സംസ്ഥാനങ്ങളിലും ആക്രമണം പതിവായതോടെ ഇന്ന് സൂചന സമരം നടത്താന്‍ ഐഎംഎ തീരുമാനിച്ചിരുന്നു. നാളെ കരിദിനം ആചരിക്കാനുമായിരുന്നു നീക്കം. എന്നാല്‍ കേന്ദ്രമന്ത്രിമാരായ അമിത് à´·à´¾, ഡോ.ഹര്‍ഷവര്‍ധന്‍ എന്നിവര്‍ ഐഎംഎ പ്രതിനിധികളുമായി ചര്‍ച്ച നടത്തുകയും സമരത്തില്‍നിന്ന് പിന്മാറണമെന്ന് നിര്‍ദേശിക്കുകയും ചെയ്തിരുന്നു. ആരോഗ്യപ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറായതോടെ സമരത്തില്‍ നിന്ന് പിന്മാറുന്നതായി ആരോഗ്യ പ്രവര്‍ത്തകരും വ്യക്തമാക്കി.

Related News