Loading ...

Home Kerala

ഇളവുകള്‍ വന്നതോടെ നിയന്ത്രണങ്ങള്‍ ഇല്ലാതായി, കൂടുതല്‍ പണിപ്പെട്ട് പോലീസ്

 à´¹àµ‹à´Ÿàµà´Ÿàµâ€à´¸àµâ€à´ªàµ‹à´Ÿàµà´Ÿàµ മേഖലയായ പാലക്കാട് നഗരം അടച്ചു. രാവിലെ അനിയന്ത്രിതമായി വാഹനങ്ങള്‍ വന്നതിന് പിന്നാലെയാണ് കടുത്ത നടപടി. നഗരത്തിലേക്ക് ഒരു എന്‍ട്രിയും ഒരു എക്സിറ്റും മാത്രമാണ് നിലവിലുള്ളത്. സ്വകാര്യ വാഹനങ്ങള്‍ കൂടുതല്‍ റോഡില്‍ എത്തിയതോടെ പൊലീസ് ആളുകളെ തിരിച്ചയച്ചിരുന്നു.ലോക്ക് ഡൗണില്‍ ഇളവ് വന്നതിന് പിന്നാലെ ഹോട്ട്സ്പോട്ടായ നഗരപ്രദേശങ്ങളില്‍ പോലും ഇന്ന് വന്‍തിരക്കായിരുന്നു. ഇളവുകള്‍ നിലവില്‍ വരുന്ന ഓറഞ്ച് ബിയിലാണ് തിരുവനന്തപുരം ജില്ലയെങ്കിലും കോര്‍പ്പറേഷന്‍ പരിധി ഇളവില്ലാത്ത ഹോട്ട്‍സ്‍പോട്ട് മേഖലയിലാണ്. എന്നാല്‍ ഇന്ന് എംസി റോഡിലടക്കം വാഹനങ്ങളുടെ നീണ്ട നിരയായിരുന്നു. പൊലീസ് തിരിച്ചറിയില്‍ പരിശോധന ശക്തമാക്കിയതോടെ എല്ലായിടത്തും മണിക്കൂറുകള്‍ നീണ്ട ക്യൂ. à´šà´¿à´²à´¯à´¿à´Ÿà´™àµà´™à´³à´¿à´²àµâ€ പൊലീസിന് പോലും നിയന്ത്രിക്കാനാകാത്ത സ്ഥിതിയായിരുന്നു.

Related News