Loading ...

Home Education

ഖത്തറില്‍ 'നീറ്റ്‌ പരീക്ഷയ്ക്ക്' സൗകര്യമൊരുക്കണമെന്ന് പ്രവാസിരക്ഷിതാക്കള്‍

ദോഹ: കൊവിഡ് പശ്ചാത്തലത്തില്‍ ഖത്തറിലെ ഇരുനൂറ്റി അന്‍പതില്‍പരം വിദ്യാര്‍ത്ഥികളുടെ നീറ്റ്‌ പരീക്ഷ ഇവിടെ തന്നെ എഴുതുവാനു ള്ള നടപടി സ്വീകരിക്കണമെന്ന് രക്ഷിതാക്കള്‍ ഇന്ത്യന്‍ അംബാസിഡറിനോട് അഭ്യര്‍ത്ഥിച്ചു.അംബാസഡറുടെ പക്ഷത്തുനിന്നും അനുഭാവപൂര്‍വമായ മറുപടി ലഭിച്ചുവെന്നും രക്ഷതാക്കള്‍ പത്രക്കുറിപ്പിലൂടെ അറീയിച്ചു . കേന്ദ്ര വിദേശകാര്യ സഹ മന്ത്രി മുരളീധരനും ഇതുസംബന്ധിച്ച അപേക്ഷനല്‍കിയിട്ടുണ്ട്.കൊറോണ കാലഘട്ടത്തില്‍ നാട്ടില്‍ പോയാലും കൊറന്റൈന്‍ നടപടി നാട്ടിലും തിരികെ എത്തിയാല്‍ ഖത്തറിലും സ്വീകരിക്കേണ്ടി വരുന്നതിനാല്‍ നാട്ടില്‍ പോയി പരീക്ഷ എഴുതാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് വലിയ ബുദ്ധിമുട്ടു ഉണ്ടാകുമെന്ന് വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ അപേക്ഷയില്‍ ചൂണ്ടികാട്ടുന്നു.

Related News