Loading ...

Home Kerala

കേരളത്തില്‍ കാലവര്‍ഷം ജൂണ്‍ ഒന്നിന്​ എത്തും

ഇത്തവണ കേരളത്തില്‍ ജൂണ്‍ ഒന്നിന്​ തന്നെ കാലവര്‍ഷമെത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.ജൂണ്‍ ഒന്നിനു തന്നെ മണ്‍സൂണ്‍ മഴ ലഭിക്കുമെന്നാണ് പ്രവചനം. കേരളത്തില്‍ ജൂണ്‍ ഒന്നിനു തന്നെ ആരംഭിക്കുമെങ്കിലും രാജ്യത്തിന്റെ മറ്റിടങ്ങളില്‍ കാലവര്‍ഷമെത്താന്‍ വൈകിയേക്കും.രാജ്യത്ത് സാധാരണ തോതിലുള്ള മണ്‍സൂണ്‍ മഴ ലഭിക്കുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിച്ചു.തമിഴ്​നാട്ടില്‍ നാലു ദിവസം വൈകി ജൂണ്‍ അഞ്ചിനാണ്​ മണ്‍സൂണ്‍ എത്തുക. ഡല്‍ഹിയില്‍ ജൂണ്‍ 27 മുതലേ മഴയുണ്ടാകൂയെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നു. ഗോവയില്‍ ജൂണ്‍ ഏഴിന്​, ഹൈദരാബാദില്‍ എട്ട്​, പൂനെ 10, മുംബൈ 11 എന്നിങ്ങനെയാണ്​ മന്‍സൂണ്‍ എത്തുക.ജൂണ്‍ മുതല്‍ സെപ്​​തംബര്‍ വരെ നീളുന്ന തെക്ക്​ പടിഞ്ഞാറന്‍ കാലവര്‍ഷം മിതമായ മഴയോടുകൂടി എല്ലാ സംസ്ഥാനങ്ങളിലും ഉണ്ടാകും. കേരളത്തില്‍ നാലുമാസം നീണ്ടുനില്‍ക്കുന്ന മഴക്കാലമാണ് ഉള്ളത്. ഇടവപ്പാതി എന്ന് വിളിക്കുന്ന തെക്കുകിഴക്കന്‍ മണ്‍സൂണ്‍ കാര്‍ഷികമേഖലക്ക്​ വളരെ പ്രധാനപ്പെട്ടതാണ്.

Related News