Loading ...

Home National

ലോക്ക്ഡൗണിൽ ഇ​ള​വു​ക​ള്‍ പ്രഖ്യാപിച്ച് ഇന്ത്യ; അറിയാം പു​തു​ക്കി​യ മാ​ര്‍​ഗനിർദ്ദേശങ്ങൾ

ന്യൂ​ഡ​ല്‍​ഹി: മേ​യ് മൂ​ന്ന് വ​രെ ലോ​ക്ക്ഡൗ​ണ്‍ നീ​ട്ടി​യ സാ​ഹ​ച​ര്യ​ത്തി​ല്‍ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ പു​തി​യ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ള്‍ പു​റ​ത്തി​റ​ക്കി. ചൊ​വ്വാ​ഴ്ച രാ​ത്രി ത​യാ​റാ​ക്കി​യ 14 പേ​ജു​ക​ളു​ള്ള വി​ശ​ദ​മാ​യ മാ​ര്‍​ഗ നി​ര്‍​ദേ​ശം സം​സ്ഥാ​ന​ങ്ങ​ളി​ലെ ചീ​ഫ് സെ​ക്ര​ട്ട​റി​മാ​ര്‍​ക്ക് കൈ​മാ​റി.

നേ​ര​ത്തെ പു​റ​ത്തി​റ​ക്കി​യ നി​ര്‍​ദേ​ശ​ങ്ങ​ളി​ല്‍ കാ​ര്യ​മാ​യ മാ​റ്റ​മി​ല്ലാ​തെ​യാ​ണ് പു​തി​യ മാ​ര്‍​ഗ​രേ​ഖ ത​യാ​റാ​ക്കി​യ​ത്.

തു​റ​ന്ന് പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ ഇ​ള​വ് ന​ല്‍​കി​യി​ട്ടു​ള്ള​വ

• ദി​വ​സ​വേ​ത​ന​ക്കാ​ര്‍​ക്കും കൂ​ലി​പ്പ​ണി​ക്കാ​ര്‍​ക്കും തൊ​ഴി​ല​വ​സ​ര​ങ്ങ​ള്‍ സൃ​ഷ്ടി​ക്കു​ന്ന​തി​ന് കൃ​ഷി​യും കാ​ര്‍​ഷി​ക അ​നു​ബ​ന്ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും പൂ​ര്‍​ണ​മാ​യും പു​ന​രാ​രം​ഭി​ക്കും. à´•â€‹à´°àµâ€â€‹à´¶â€‹à´¨â€‹à´®à´¾â€‹à´¯ സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ച്ച്‌ ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന വ്യ​വ​സാ​യ​ങ്ങ​ളും അ​നു​വ​ദി​ക്കും.

• അ​വ​ശ്യ​സാ​ധ​ന​ങ്ങ​ളു​ടെ അ​ന്ത​ര്‍ സം​സ്ഥാ​ന ഗ​താ​ഗ​തം അ​നു​വ​ദി​ക്കും. ഹൈ​വേ ഡ​ബ്ബ​ക​ള്‍, ട്ര​ക്ക് റി​പ്പ​യ​ര്‍ ഷോ​പ്പു​ക​ള്‍, സ​ര്‍​ക്കാ​ര്‍ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കു​ള്ള കോ​ള്‍ സെ​ന്‍റ​റു​ക​ള്‍ എ​ന്നി​വ ഏ​പ്രി​ല്‍ 20 മു​ത​ല്‍ തു​റ​ക്കാ​നാ​കും. ഫാ​ര്‍​മ​സ്യൂ​ട്ടി​ക്ക​ല്‍​സ്, മെ​ഡി​ക്ക​ല്‍ ഉ​പ​ക​ര​ണ​ങ്ങ​ള്‍ എ​ന്നി​വ​യു​ടെ നി​ര്‍​മാ​ണ യൂ​ണി​റ്റു​ക​ള്‍​ക്കും തു​റ​ന്നു പ്ര​വ​ര്‍‌​ത്തി​ക്കാം.

• ഭ​ക്ഷ്യ സം​സ്ക​ര​ണ വ്യ​വ​സാ​യ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന വ്യ​വ​സാ​യ​ങ്ങ​ള്‍, റോ​ഡു​ക​ള്‍, ജ​ല​സേ​ച​ന പ​ദ്ധ​തി​ക​ള്‍, കെ​ട്ടി​ട​ങ്ങ​ള്‍, ഗ്രാ​മീ​ണ മേ​ഖ​ല​യി​ലെ വ്യാ​വ​സാ​യി​ക പ​ദ്ധ​തി​ക​ള്‍ എ​ന്നി​വ​യു​ടെ നി​ര്‍​മാ​ണം, ഗ്രാ​മീ​ണ പൊ​തു സേ​വ​ന കേ​ന്ദ്ര​ങ്ങ​ളു​ടെ പ്ര​വ​ര്‍​ത്ത​നം എ​ന്നി​വ​യും അ​നു​വ​ദി​ച്ചു.

• പ്ര​തി​രോ​ധ മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ലു​ള്ള സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ള്‍, ട്ര​ഷ​റി പേ​യ് ആ​ന്‍​ഡ് അ​ക്കൗ​ണ്ട്‌​സ് ഓ​ഫീ​സ​ര്‍, ഫി​നാ​ന്‍​ഷ്യ​ല്‍ അ​ഡ്വൈ​സേ​ഴ്‌​സ് ആ​ന്‍​ഡ് ഫീ​ല്‍​ഡ് ഓ​ഫീ​സേ​ഴ്‌​സ്.

• പെ​ട്രോ​ളി​യം, സി​എ​ന്‍​ജി, എ​ല്‍​പി​ജി, പി​എ​ന്‍​ജി എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ഓ​ഫീ​സു​ക​ള്‍

• പോ​സ്റ്റ് ഓ​ഫീ​സു​ക​ള്‍, ദു​ര​ന്ത നി​വാ​ര​ണ ഏ​ജ​ന്‍​സി​ക​ള്‍​ക്കും അ​തോ​റി​റ്റി​ക്കും

• പ്രി​ന്‍റ്, ഇ​ല​ക്‌ട്രോ​ണി​ക് മീ​ഡി​യ​ക്ക് ന​ല്‍​കി​യി​രു​ന്ന ഇ​ള​വു​ക​ള്‍ തു​ട​രും

• റേ​ഷ​ന്‍, പ​ച്ച​ക്ക​റി, പ​ഴം, പാ​ല്‍, മ​ത്സ്യ​മാം​സം എ​ന്നീ മേ​ഖ​ല​യ്ക്ക് ന​ല്‍​കി​യി​രു​ന്ന ഇ​ള​വ് തു​ട​രും. ഹോം​ഡെ​ലി​വ​റി പ്രോ​ത്സാ​ഹി​പ്പി​ക്ക​ണം

• സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ അ​നു​മ​തി​യോ​ടെ ചി​ല ഫാ​ക്ട​റി​ക​ള്‍ തു​റ​ക്കാം. പാ​ക്കേ​ജ്ഡ് ഫു​ഡ് വ്യ​വ​സാ​യം. കീ​ട​നാ​ശി​നി, വി​ത്ത് എന്നി​വ​യു​മാ​യി ബ ​ന്ധ​പ്പെ​ട്ട വ്യ​വ​സാ​യ​ങ്ങ​ള്‍​ക്ക് ഇ​ള​വു​ണ്ട്.

• തേ​യി​ല​ത്തോ​ട്ടം തു​റ​ക്കാം. എ​ന്നാ​ല്‍ അ​മ്ബ​ത് ശ​ത​മാ​നം തൊ​ഴി​ലാ​ളി​ക​ള്‍ മാ​ത്രം

• അ​വ​ശ്യ​സാ​ധ​ന​ങ്ങ​ളു​ടെ ച​ര​ക്ക് അ​നു​വ​ദി​ക്കും. റെ​യി​ല്‍​വേ മു​ഖേ​ന​യു​ള്ള ച​ര​ക്ക് നീ​ക്കം, സം​സ്ഥാ​ന​ങ്ങ​ള്‍​ക്കി​ട​യി​ലെ ച​ര​ക്ക് നീ​ക്കം, കൃ​ഷി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ച​ര​ക്ക് നീ​ക്കം.

• ഐ​ടി സ്ഥാ​പ​ന​ങ്ങ​ള്‍ 50% ജീ​വ​ന​ക്കാ​രു​മാ​യി തു​റ​ക്കാം. കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ഓ​ഫി​സു​ക​ളി​ല്‍ 33% ജീ​വ​ന​ക്കാ​രെ അ​നു​വ​ദി​ക്കും.

• ആം​ബു​ല​ന്‍​സു​ക​ള്‍, കൊ​യ്ത്ത്, മെ​തി​യ​ന്ത്ര​ങ്ങ​ളു​ടെ സം​സ്ഥാ​ന​ന്ത​ര യാ​ത്ര അ​നു​വ​ദി​ക്കും.

• സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ച്ച്‌ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​ക​ള്‍ ന​ട​ത്താം.

• കോ​ഴി, മ​ത്സ്യ, ക്ഷീ​ര ക​ര്‍​ഷ​ക​ര്‍​ക്കും ജീ​വ​ന​ക്കാ​ര്‍​ക്കും യാ​ത്രാ​നു​മ​തി.

• പൊ​തു​ഗ​താ​ഗ​ത​ത്തി​ന് ഇ​ള​വു​ക​ള്‍ ഇ​ല്ല. സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ള്‍ പ്ര​ത്യേ​ക ഇ​ള​വു​ക​ള്‍ ന​ല്‍​ക​രു​തെ​ന്നും കേ​ന്ദ്രം ക​ര്‍​ശ​ന​മാ​യി നി​ര്‍​ദേ​ശി​ച്ചി​ട്ടു​ണ്ട്.

Related News