Loading ...

Home Education

പത്തുവരെ ക്ലാസുകളിലെ പുസ്‌തകങ്ങള്‍ ഓണ്‍ലൈനില്‍

തിരുവനന്തപുരം: കോവിഡ്‌ ഭീതിയില്‍ സംസ്‌ഥാനത്തെ വിദ്യാഭ്യാസ സ്‌ഥാപനങ്ങള്‍ അടഞ്ഞു കിടക്കുന്നതിനാല്‍ ഒന്നുമുതല്‍ പത്തുവരെ ക്ലാസുകളിലെ മലയാളം, ഇംഗ്ലീഷ്‌, തമിഴ്‌, കന്നഡ മീഡിയം പുസ്‌തകങ്ങള്‍ ഓണ്‍ലൈനില്‍ ലഭ്യമാക്കിയിട്ടുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. അധ്യാപകര്‍ക്കുള്ള കൈപ്പുസ്‌തകം, പ്രീ പ്രൈമറി കാര്‍ഡുകള്‍ എന്‍.സി.ആര്‍.ടി. വെബ്‌സൈറ്റില്‍നിന്നു ഡൗണ്‍ലോഡ്‌ ചെയ്യാം. വിദ്യാഭ്യാസസ്‌ഥാപനങ്ങള്‍ അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കി ഫിറ്റ്‌നസ്‌ സര്‍ട്ടിഫിക്കറ്റ്‌ വാങ്ങണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.

Related News