Loading ...

Home National

ഇന്ത്യയിൽ കോവിഡ് ബാധിതര്‍ പതിനായിരം കടന്നു; മരണസംഖ്യ 339

ന്യൂഡല്‍ഹി : ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം പതിനായിരം കടന്നു. രാജ്യത്ത് ആകെ 10,363 കോവിഡ് ബോധിതരുള്ളതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 31 പേര്‍ മരിച്ചു. ഇതോടെ കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 339 ആയതായി ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഒരു ദിവസത്തിനിടെ 1211 പേര്‍ക്കാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. രാജ്യത്ത് ഇതുവരെ 1035 പേര്‍ രോഗമുക്തി നേടിയതായും ആരോഗ്യമന്ത്രാലയം അറിയിച്ചു. മഹാരാഷ്ട്രയില്‍ കൊവിഡ് 19 പടര്‍ന്ന് പിടിക്കുന്നത് അതിവേഗത്തിലാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 352 പേര്‍ക്ക് കൂടി കൊവിഡ് രോഗം സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഒറ്റ ദിവസം 300ലേറെ പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത് ഇതാദ്യമാണ്.ഇതോടെ ആകെ രോഗികളുടെ എണ്ണം 2334 ആയി. ബീഹാറില്‍ രണ്ടുപേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. മുംബൈയില്‍ ഒരു പൊലീസ് സ്റ്റേഷനിലെ മൂന്ന് പൊലീസുകാര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. രാജ്യത്ത് ഇന്നലെ മാത്രം 11 പേരാണ് കൊവിഡ് ബാധിച്ച്‌ മരിച്ചത്. ഇതില്‍ ഒമ്ബതും മുംബൈയിലാണ്. രാജ്യത്ത് കുടുങ്ങിയ വിദേശികളുടെ വിസാകാലാവധി ഏപ്രില്‍ 30 വരെ നീട്ടി.

Related News