Loading ...

Home Business

470 പോയന്റ് നഷ്ടത്തില്‍ ഓഹരി വിപണി ക്ലോസ് ചെയ്തു

മുംബൈ: വ്യാപാര ആഴ്ചയുടെ ആദ്യദിനംതന്നെ ഓഹരി സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു. ഓഹരി വിപണി 469.60 പോയന്റ് താഴ്ന്ന് 30690.02ലും നിഫ്റ്റി 118.05 പോയന്റ് നഷ്ടത്തില്‍ 8993.85ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. അതേസമയം, ബിഎസ്‌ഇയിലെ 1194 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 1171 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 201 ഓഹരികള്‍ക്ക് യാതൊരു മാറ്റവുമില്ല. പ്രധാനമായും നഷ്ടത്തിലായത് ബജാജ് ഫിന്‍സര്‍വ്, സീ എന്റര്‍ടെയന്മെന്റ്, ബജാജ് ഫിനാന്‍സ്, എംആന്‍ഡ്‌എം, ടൈറ്റാന്‍ കമ്ബനി തുടങ്ങിയ ഓഹരികളാണ.് റിയാല്‍റ്റി ഓഹരികളാണ് കനത്ത നഷ്ടമുണ്ടാക്കിയത്. അതേസമയം, എല്‍ആന്‍ഡ്ടി, ഹിന്‍ഡാല്‍കോ, ഭാരതി എയര്‍ടെല്‍, അദാനി പോര്‍ട്‌സ്, ഇന്‍ഡസിന്റ് ബാങ്ക് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമായിരുന്നു.വാഹനം, ബാങ്ക്, ഊര്‍ജം, ഐടി, എഫ്‌എംസിജി തുടങ്ങിയ സൂചികകളും നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. സൂചിക അഞ്ചുശതമാനം താഴ്ന്നു.

Related News