Loading ...

Home Education

കമ്ബനി സെക്രട്ടറി പ്രവേശനപരീക്ഷ മേയ് 28ന്; അപേക്ഷ മേയ് അഞ്ച് വരെ

കമ്ബനി സെക്രട്ടറി പ്രവേശനപരീക്ഷയുടെ വിശദാംശങ്ങള്‍ നല്‍കുമോ? -മീര, തിരുവനന്തപുരം കമ്ബനി സെക്രട്ടറീസ് ആക്ടില്‍ 2020-ല്‍ വരുത്തിയ ഭേദഗതിപ്രകാരം കമ്ബനി സെക്രട്ടറി പ്രോഗ്രാമിന്റെ ഫൗണ്ടേഷന്‍ പ്രോഗ്രാം നിര്‍ത്തലാക്കി. പകരം കമ്ബനി സെക്രട്ടറി എക്‌സിക്യുട്ടീവ് പ്രോഗ്രാം പ്രവേശനം കമ്ബനി സെക്രട്ടറി എക്‌സിക്യുട്ടീവ് എന്‍ട്രന്‍സ് ടെസ്റ്റ് (സി.എസ്.ഇ.ഇ.ടി.) വഴിയാക്കി.ബിരുദധാരികള്‍, ബിരുദാനന്തരബിരുദധാരികള്‍ ഉള്‍പ്പെടെ കമ്ബനി സെക്രട്ടറി കോഴ്‌സ് പ്രവേശനം ആഗ്രഹിക്കുന്നവരെല്ലാം 2020 ഫെബ്രുവരി മൂന്നുമുതല്‍ സി.എസ്.ഇ.ഇ.ടി.യില്‍ യോഗ്യത നേടണം. 12-ാം ക്ലാസ് പരീക്ഷ അഭിമുഖീകരിക്കുന്നവര്‍ക്കും ജയിച്ചവര്‍ക്കും അപേക്ഷിക്കാം. ബിസിനസ് കമ്യൂണിക്കേഷന്‍ (35 ചോദ്യം, 50 മാര്‍ക്ക്), ലീഗല്‍ ആപ്റ്റിറ്റിയൂഡ് ആന്‍ഡ് ലോജിക്കല്‍ റീസണിങ് (35, 50), ഇക്കണോമിക് ആന്‍ഡ് ബിസിനസ് എന്‍വയോണ്‍മെന്റ് (35, 50), കറന്റ് അഫയേഴ്സ് (15, 20) എന്നീ നാലുപേപ്പറുകള്‍ ചേരുന്ന മള്‍ട്ടിപ്പിള്‍ ചോയ്സ് ചോദ്യങ്ങള്‍. മൊത്തം രണ്ടുമണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഒരു കംപ്യൂട്ടര്‍ അധിഷ്ഠിത ഭാഗവും 15 മിനിറ്റ് ദൈര്‍ഘ്യമുള്ള പ്രസന്റേഷന്‍ ആന്‍ഡ് കമ്യൂണിക്കേഷന്‍ സ്‌കില്‍സ് എന്ന വിഷയം അടിസ്ഥാനമാക്കിയുള്ള 30 മാര്‍ക്കുള്ള ഓണ്‍ലൈന്‍ വൈവ വോസിയും അടങ്ങുന്നതാണ് പരീക്ഷ. രണ്ടും ഒരേ ദിവസമായിരിക്കും. എന്‍ട്രന്‍സ് ടെസ്റ്റില്‍ യോഗ്യത നേടാന്‍ ഓരോ പേപ്പറിലും 40 വീതവും മൊത്തത്തില്‍ 50-ഉം ശതമാനം മാര്‍ക്കുനേടണം. വിവരങ്ങള്‍ക്ക്: www.icsi.edu സി.എസ്. എക്‌സിക്യുട്ടീവ് പ്രോഗ്രാമില്‍ ചേരാന്‍ ആഗ്രഹിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ എന്നിവയുടെ ഫൈനല്‍പരീക്ഷ ജയിച്ചവരെ ഈ ടെസ്റ്റില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എന്നാല്‍, അവര്‍ സി.എസ്. എക്‌സിക്യുട്ടീവ് പ്രോഗ്രാം രജിസ്ട്രേഷന്‍ വേളയില്‍ ഒഴിവാക്കല്‍ ഫീ ആയി 5000 രൂപ അടയ്ക്കണം. സി.എസ്. ഫൗണ്ടേഷന്‍ പ്രോഗ്രാം ജയിച്ചവരെയും ഈ പരീക്ഷയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഒഴിവാക്കല്‍ ഫീസ് ഇവര്‍ക്കില്ല. 2020 മേയ് സി.എസ്.ഇ.ഇ.ടി.ക്ക് മേയ് അഞ്ച് രാത്രി 11.59 വരെ അപേക്ഷിക്കാം. പരീക്ഷ മേയ് 28-ന് നടത്തും. ആസ്‌ക് എക്‌സ്‌പേര്‍ട്ടിലേക്ക് ചോദ്യങ്ങളയക്കാന്‍ സന്ദര്‍ശിക്കുക: english.mathrubhumi.com/education/help-desk/ask-expert

Related News