Loading ...

Home National

ആരോഗ്യ പ്രവര്‍ത്തകരുടെ ശമ്പളം വെട്ടിക്കുറച്ചാല്‍ കര്‍ശന നടപടിയെന്ന് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: കൊവിഡ് പടരുന്ന പശ്ചാത്തലത്തില്‍ രാജ്യത്തെ സ്വകാര്യ ആശുപത്രികളില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍മാര്‍, നേഴ്‌സുമാര്‍ ഉള്‍പ്പടെയുള്ള ആരോഗ്യ പ്രവര്‍ത്തകരുടെ ശമ്ബളം വെട്ടി കുറയ്ക്കരുത് എന്ന് കേന്ദ്ര സര്‍ക്കാര്‍. ശമ്ബളം വെട്ടികുറയ്ക്കുന്നത് തടയാന്‍ നടപടികള്‍ സ്വീകരിക്കണം എന്നാവശ്യപ്പെട്ട് എല്ലാ സംസ്ഥാന സംസ്ഥാന സര്‍ക്കാരുകള്‍ക്കും കത്ത് എഴുതും എന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സുപ്രീം കോടതിയില്‍ വ്യക്തമാക്കി. മാസ്‌കുകള്‍, സാനിറ്റൈസറുകള്‍, പി പി ഇ കള്‍ എന്നിവ വാങ്ങുന്നതിന് ചില സ്വകാര്യ ആശുപത്രികള്‍ ഡോക്ടര്‍മാര്‍, നേഴ്‌സുമാര്‍ ഉള്‍പ്പടെ ഉള്ള ആരോഗ്യ പ്രവര്‍ത്തകരുടെ ശമ്ബളത്തില്‍ നിന്ന് പണം വെട്ടികുറയ്ക്കുന്നതായി ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ മുകുള്‍ റോഹ്ത്തഗി സുപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടി.

Related News