Loading ...

Home youth

സി.ജി.ഡബ്ല്യു.ബിയില്‍ കണ്‍സണ്‍ട്ടന്റ്, യങ് പ്രൊഫഷണല്‍ തസ്തികകളിലായി 62 ഒഴിവുകള്‍

കേന്ദ്ര ജല ശക്തി മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സെന്‍ട്രല്‍ ഗ്രൗണ്ട് വാട്ടര്‍ ബോര്‍ഡില്‍ കണ്‍സള്‍ട്ടന്റ്, യങ് പ്രൊഫഷണല്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. രണ്ടു തസ്തികകളിലുമായി 62 ഒഴിവുകളാണുള്ളത്. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് നാഷണല്‍ അക്വിഫയര്‍ മാപ്പിങ് ആന്‍ഡ് മാനേജ്മെന്റ് പ്രോഗ്രാമിലേക്കാണ് നിയമനം ലഭിക്കുക. മൂന്നു വര്‍ഷത്തേക്കുള്ള താല്‍ക്കാലികാടിസ്ഥാനത്തിലാണ് നിയമനം. ആവശ്യമെങ്കില്‍ കാലാവധി നീട്ടും. യോഗ്യത: നിര്‍ദ്ദിഷ്ട വിഷയങ്ങളില്‍ മാസ്റ്റര്‍ ബിരുദവും ഗ്രൗണ്ട് വാട്ടര്‍, ഹൈഡ്രോളജി മേഖലയില്‍ കുറഞ്ഞത് പത്തു വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് കണ്‍സണ്‍ട്ടന്റ് തസ്തികയിലേക്ക് ആവശ്യമായ യോഗ്യത.

Related News