Loading ...

Home National

രാജ്യത്തെ 40 കോടി ജനങ്ങള്‍ പട്ടിണിയിലേക്ക്;ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്‍

ന്യൂഡല്‍ഹി: കോവിഡ് മഹാമാരി രാജ്യത്തെ അസംഘടിത മേഖലയെ ബാധിക്കുമെന്ന് മുന്നറിയിപ്പ്. അസംഘടിത മേഖലയില്‍ ജോലി ചെയ്യുന്ന 40 കോടി ജനങ്ങള്‍ പട്ടിണിയിലേക്ക് പതിക്കാമെന്ന് ഐക്യരാഷ്ട്ര സഭയുടെ കീഴിലുളള ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ആഗോളതലത്തില്‍ കോവിഡ് മഹാമാരി സമ്ബദ് വ്യവസ്ഥകള്‍ക്ക് കനത്ത ആഘാതം സൃഷ്ടിച്ചിരിക്കുകയാണ്. കോവിഡ് വ്യാപനം തടയുന്നതിന് പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ മുഖാന്തരം 270 കോടി തൊഴിലാളികളാണ് ബുദ്ധിമുട്ട് അനുഭവിക്കുന്നത്. ഇന്ത്യക്ക് പുറമേ നൈജീരിയ, ബ്രസീല്‍ തുടങ്ങി ജനസംഖ്യ ഏറെയുളള രാജ്യങ്ങളെയും കോവിഡ്് വ്യാപനം ബാധിച്ചതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

Related News