Loading ...

Home National

കൊറോണ: 24 മണിക്കൂറിനിടെ രാജ്യത്ത് 35 മരണം, രോഗികളുടെ എണ്ണം 5200 ലേക്ക്‌

ന്യൂഡല്‍ഹി: കൊറോണവൈറസ് മഹാമാരിയില്‍ രാജ്യത്ത് മരിച്ചവരുടെ എണ്ണം 149 ആയി. ഇതില്‍ 35 പേര്‍ കഴിഞ്ഞ 24 മണിക്കൂറിനിടെയാണ് മരിച്ചത്. കോവിഡ് മരണത്തില്‍ രാജ്യത്ത് ഒരുദിവസമുണ്ടായ ഏറ്റവും വലിയ കുതിപ്പാണിത്. ഇതിനിടെ രോഗബാധിതരുടെ എണ്ണം 5000 കടന്നു. 5194 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 24 മണിക്കൂറിനിടെ രോഗബാധിതരുടെ എണ്ണത്തിലും കുതിച്ചുചാട്ടമുണ്ടായിട്ടുണ്ട്. 773 പേര്‍ക്കാണ് ചൊവ്വാഴ്ച മാത്രം രോഗം സ്ഥിരീകരിച്ചത്. രോഗബാധിതരുടെ എണ്ണത്തിലും മരണത്തിലും മഹാരാഷ്ട്ര തന്നെയാണ് മുന്നില്‍. 1018 പേര്‍ക്കാണ് സംസ്ഥാനത്ത് നിലവില്‍ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.

Related News