Loading ...

Home National

കോവിഡിനെ പ്രതിരോധിക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ : 5ടി പ്ലാനുകള്‍ നിര്‍ദ്ദേശിച്ച്‌ അരവിന്ദ് കെജ്‌രിവാള്‍

കോവിഡിനെ കൈപ്പിടിയിലൊതുക്കാന്‍ നിര്‍ദേശങ്ങളുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍.5T നിര്‍ദ്ദേശങ്ങള്‍ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഇവ യഥാക്രമം ടെസ്റ്റിംഗ്, ട്രേസിങ്, ട്രീറ്റ്‌മെന്റ്, ടീംവര്‍ക്ക്, ട്രാക്കിങ് എന്നിവയാണ്.കൂട്ടായ ശ്രമത്തിലൂടെ മാത്രമേ ഈ മഹാമാരിയെ പിടിച്ചുകെട്ടാന്‍ സാധിക്കൂ എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. തബ്ലീഗ് ജമാഅത്ത് സമ്മേളനത്തിന് ശേഷം ഡല്‍ഹിയില്‍ കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയര്‍ന്നിരിക്കുകയാണ്.നഗരത്തിലെ കോവിഡ് ഹോട്ട്സ്പോട്ടുകളില്‍ മുഴുവന്‍ ഒരു ലക്ഷം റാപിഡ് ടെസ്റ്റുകള്‍ നടത്താനുള്ള തീരുമാനത്തിലാണ് ഡല്‍ഹി സര്‍ക്കാര്‍ എന്ന് കെജ്‌രിവാള്‍ അറിയിച്ചു. ഇതു വരെ സര്‍ക്കാര്‍ 5000 ടെസ്റ്റുകള്‍ നടത്തിയെന്നും കെജ്‌രിവാള്‍ കൂട്ടിച്ചേര്‍ത്തു.

Related News