Loading ...

Home Kerala

സംസ്ഥാനത്ത് അവശ്യ സാധനങ്ങള്‍ക്ക് വില ഉയരുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് അവശ്യസാധനങ്ങളുടെ വില ഉയരുന്നു. പഞ്ചസാര,അരി, പയര്‍വര്‍ഗങ്ങള്‍ക്ക് നാല് മുതല്‍ 35 രൂപവരെയാണ് വില വര്‍ധനവ് ഉണ്ടായിരിക്കുന്നത്. ലോക്ക്ഡൗണ്‍ തുടങ്ങി ഏറ്റവും കൂടുതല്‍ വിലക്കയറ്റം രേഖപ്പെടുത്തിയത് ചൊവ്വാഴ്ചയാണ്. പഞ്ചസാര, കടല, പയര്‍, അരി ഇനങ്ങള്‍ക്കെല്ലാം വിലകൂടിയിട്ടുണ്ട്. പയറിന് കിലോക്ക് 30 മുതല്‍ 35 രൂപ വരെ വില ഉയര്‍ന്നു. അരി-4 പഞ്ചസാര- 4, പരിപ്പ്-15, പയര്‍ -35 രൂപ വരെയാണ് വിലവര്‍ധനവ്. തമിഴ്‌നാടില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ ചാര്‍ജ് കൂട്ടിയതിനാലാണ് വിലക്കയറ്റമെന്നാണ് വ്യാപാരികള്‍ വ്യക്തമാക്കുന്നത്.

Related News