Loading ...

Home National

ലോക്ക്ഡൗണ്‍ നീട്ടണമെന്ന ആവശ്യവുമായി ഏഴ് സംസ്ഥാനങ്ങള്‍, സമൂഹ വ്യാപനം തടയാന്‍ ഇതാവശ്യം

ന്യൂഡല്‍ഹി: രാജ്യത്ത് ലോക്ക്ഡൗണ്‍ നീട്ടണമെന്നാവശ്യപ്പെട്ട് ഏഴ് സംസ്ഥാനങ്ങള്‍ രംഗത്ത്. മഹാരാഷ്ട്ര, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, അസം, തെലങ്കാന, ഛത്തീസ്ഗഢ്, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളാണ് നീട്ടണമെന്ന് ആവശ്യപ്പെട്ടത്. കൂടുതല്‍ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതും സമൂഹവ്യാപനത്തിലേക്ക് രോഗം കടക്കുന്നുണ്ടോ എന്ന ആശങ്കയുമാണ് ലോക്ക്ഡൗണ്‍ നീട്ടണമെന്ന സംസ്ഥാനങ്ങളുടെ ആവശ്യത്തിന് പിന്നില്‍. ലോക്ക് ഡൗണില്‍ ഒറ്റയടിക്ക് ഇളവ് വരുത്തിയാല്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്നാണ് വിലയിരുത്തല്‍. ഈ സാഹചര്യത്തിലാണ് ലോക്ക്ഡൗണ്‍ അവസാനിക്കുന്ന ഏപ്രില്‍ 14നു ശേഷവും നിയന്ത്രണങ്ങള്‍ വേണമെന്ന് ആവശ്യപ്പെടുന്നത്.

Related News