Loading ...

Home youth

കേരള കേന്ദ്രസര്‍വകലാശാലയിലും നുവാല്‍സിലും അധ്യാപക ഒഴിവ്

കാസര്‍കോട് പ്രവര്‍ത്തിക്കുന്ന കേന്ദ്ര സര്‍വകലാശാലയില്‍ ഒരു അധ്യാപക ഒഴിവ്. അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലാണ് അവസരം. തപാല്‍ വഴി അപേക്ഷിക്കണം. സോഷ്യല്‍ വര്‍ക്ക്-1 (ജനറല്‍) യോഗ്യത: സോഷ്യല്‍ വര്‍ക്കില്‍ ബിരുദാനന്തരബിരുദവും നെറ്റും. വിശദവിവരങ്ങള്‍ക്കായി www.cukerala.ac.in എന്ന വെബ്‌സൈറ്റ് കാണുക. അപേക്ഷയുടെ മാതൃക വെബ്‌സൈറ്റില്‍ ലഭ്യമാണ്. അപേക്ഷാമാതൃക - പൂരിപ്പിച്ച്‌ അനുബന്ധരേഖകളുമായി In-Charge Recruitment Cell, Central University of Kerala, Tejaswini Hills, P.O.Periya, Kasaragod 671 320 എന്ന വിലാസത്തിലേക്ക് അയയ്ക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയ തി: ഏപ്രില്‍ 9 . നുവാല്‍സില്‍ ഒഴിവ് നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് അഡ്വാന്‍സ്ഡ് ലീഗല്‍ സ്റ്റഡീസില്‍ രണ്ട് അധ്യാപക ഒഴിവ്.അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലാണ് അവസരം. തപാല്‍ വഴി അപേക്ഷിക്കണം. വിഷയം: നിയമം ഒഴിവുകളുടെ എണ്ണം: 2 (ജനറല്‍-1, ഈഴവ-1) യോഗ്യത: ബന്ധപ്പെട്ട വിഷ യത്തില്‍ ബിരുദാനന്തരബിരുദവും നെറ്റും. വിശദവിവരങ്ങള്‍ക്കായി www.nuals.ac.in എന്ന വെബ്‌സൈറ്റ് കാണുക. അപേക്ഷിക്കാനായി വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന അപേക്ഷ പൂരിപ്പിച്ച്‌ അനുബന്ധരേഖകളുമായി Registrar, The National University for Advanced Legal Studies, NUALS Campus, HMT Colony P.O., Kalamassery, Kochi, Kerala - 683 503 എന്ന വിലാസത്തില്‍ അയയ്ക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഏപ്രില്‍ 20.

Related News