Loading ...

Home youth

ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി തസ്തിക ഉള്‍പ്പടെയുള്ള പി.എസ്.സി വിജ്ഞാപനങ്ങള്‍ മാറ്റി

ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി, പോലീസ് ഫോറന്‍സിക്കില്‍ സയന്റിഫിക് ഓഫീസര്‍ തുടങ്ങി 38 തസ്തികകളിലേക്കുള്ള പുതിയ വിജ്ഞാപനം തത്കാലത്തേക്ക് മാറ്റിവയ്ക്കാന്‍ പി.എസ്.സി. തീരുമാനിച്ചു. കോവിഡ്-19 പ്രതിരോധത്തിന്റെ ഭാഗമായി ഓഫീസുകള്‍ക്ക് അവധി പ്രഖ്യാപിച്ചത് പരിഗണിച്ചാണ് വിജ്ഞാപനം നീട്ടിവയ്ക്കുന്നത്. ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കുന്നതിനുണ്ടാകുന്ന ബുദ്ധിമുട്ടുകളും കമ്മിഷന്‍ കണക്കിലെടുത്തു. ഈ വിജ്ഞാപനങ്ങള്‍ ഏപ്രില്‍ അവസാനം പ്രസിദ്ധീകരിക്കാനാണ് സാധ്യത. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്ക് റാങ്ക്പട്ടിക നിലവിലുണ്ട്. വരുന്ന മേയ് 28-ന് മൂന്നുവര്‍ഷ കാലാവധി പൂര്‍ത്തിയാകും. ഇതുവരെ 75 പേര്‍ക്ക് നിയമനശുപാര്‍ശ ലഭിച്ചിട്ടുണ്ട്.2014-ലെ വിജ്ഞാപനം അനുസരിച്ചുള്ള റാങ്ക്പട്ടികയാണ് നിലവിലുള്ളത്. അതിനാല്‍ പുതിയ റാങ്ക്പട്ടിക ഈ വര്‍ഷം പ്രസിദ്ധീകരിക്കണമെന്നില്ല. നിലവില്‍ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പ്രതീക്ഷിത ഒഴിവുകള്‍ കണക്കാക്കിയാണ് വിജ്ഞാപനം തയ്യാറാക്കുന്നത്. ബയോളജി, ഫിസിക്‌സ്, കെമിസ്ട്രി വിഭാഗങ്ങളിലായി സയന്റിഫിക് ഓഫീസറുെട 38 ഒഴിവുകള്‍ റിേപ്പാര്‍ട്ട് ചെയ്തിട്ടുണ്ട്.

Related News