Loading ...

Home Business

ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ക്കിടയിലും പ്രതിദിനം രാജ്യത്തു വിതരണം ചെയ്യുന്നത് 60 ലക്ഷം പാചക വാതക സിലിണ്ടറുകള്‍

ന്യൂഡല്‍ഹി: ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഉണ്ടെങ്കിലും പ്രതിദിനം രാജ്യത്തു 60 ലക്ഷം പാചകവാതക സിലിണ്ടറുകള്‍ വിതരണം ചെയ്യുന്നുണ്ടെന്ന് കേന്ദ്ര പെട്രോളിയം പ്രകൃതിവാതക സ്റ്റീല്‍ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍. എണ്ണവിതരണ കമ്ബനികളുടെ 700ഓളം വരുന്ന ജില്ലാ നോഡല്‍ ഓഫീസര്‍മാരെ വീഡിയോ കോണ്‍ഫറന്‍സിലൂടെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. പാചകവാതക ലഭ്യത, സിലിണ്ടറുകളുടെ വിതരണം, പ്രധാനമന്ത്രി ഉജ്വല യോജനയുടെ നടത്തിപ്പ് എന്നിവ അവലോകനം ചെയ്യാനാണ് മെഗാ വിഡിയോ കോണ്‍ഫറന്‍സ് നടത്തിയത്. കൊറോണ വൈറസിനെതിരെ ഉള്ള യുദ്ധത്തില്‍ പെട്രോളിയം മേഖലയ്ക്ക് നിര്‍ണ്ണായക പങ്കാണ് വഹിക്കാനുള്ളതെന്നു ധര്‍മ്മേന്ദ്ര പ്രധാന്‍ ഓര്‍മ്മിപ്പിച്ചു.60 ലക്ഷം പാചകവാതക സിലിണ്ടറുകള്‍ പ്രതിദിനം ഓരോ വീട്ടിലും എത്തിക്കുന്ന ഡെലിവറി ബോയ്സ് മുതല്‍ ഈ രംഗത്തെ ഓരോ ആളുകളുടെയും പ്രവര്‍ത്തനം മാതൃകാപരമാണ്. അര്‍പ്പണബോധത്തോടെയുള്ള പ്രവര്‍ത്തനമാണ് ഇവരുടേത് എന്ന് അദ്ദേഹം അനുസ്മരിച്ചു. പ്രധാന്‍മന്ത്രി ഉജ്വല യോജന സാമൂഹ്യ പരിവര്‍ത്തനത്തിന്റെ നാന്ദിയാണ്. 14.2 കിലോഗ്രാമിന്റെ 3 സിലിണ്ടറുകളാണ് സൗജന്യമായി നല്‍കുക. ഇതിന്റെ വില എണ്ണക്കമ്ബനികള്‍ ഗുണഭോക്താക്കളുടെ അക്കൗണ്ടിലേക്ക് നിക്ഷേപിക്കും. ഇതില്‍ നിന്നാണ് റീഫില്‍ സിലിണ്ടറിന്റെ വില നല്‍കേണ്ടത്. മൂന്നു മാസത്തെ സൗജന്യ പാചകവാതക സിലിണ്ടറുകളുടെ ഗുണഫലം രാജ്യത്തെ എട്ടു കോടി ജനങ്ങള്‍ക്കാണ് ലഭിക്കുക എന്ന് കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി. രാജ്യത്തെ 15 പോര്‍ട്ട് ടെര്‍മിനലുകളും 195 പാചകവാതക ബോട്ടിലിംഗ് പ്ലാന്റുകളും സുസജ്ജമാണ്. ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ശൃംഖല ഇടതടവില്ലാതെയാണ് പ്രവര്‍ത്തിക്കുന്നത്. വിതരണക്കാരുടെയും ഡെലിവറി ബോയ്സിന്റെയും അര്‍പ്പണബോധമാണ് ഇത് സാധ്യമാക്കുന്നത്.

Related News