Loading ...

Home National

രാജ്യത്ത് ട്രെയിന്‍ സര്‍വീസുകള്‍ ഏപ്രില്‍ 15 മുതല്‍ പുനരാരംഭിക്കുമെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: കോവിഡ് വ്യാപനം തടയുന്നതിന് രാജ്യമൊട്ടാകെ പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ അവസാനിക്കുന്ന മുറയ്ക്ക് ട്രെയിന്‍ സര്‍വീസ് ആരംഭിക്കാന്‍ റെയില്‍വേ നീക്കം. ഏപ്രില്‍ 15 മുതല്‍ ട്രെയിന്‍ സര്‍വീസ് പുനരാരംഭിക്കാന്‍ റെയില്‍വേ തയ്യാറെടുപ്പുകള്‍ നടത്തുന്നതായി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. രാജ്യത്ത് കോവിഡ് പടര്‍ന്നു പിടിക്കുന്ന പശ്ചാത്തലത്തിലാണ് റെയില്‍വേ ട്രെയിന്‍ സര്‍വീസ് പൂര്‍ണമായി നിര്‍ത്തിയത്. ഇതിന് പിന്നാലെ രാജ്യമൊട്ടാകെ 21 ദിവസത്തെ സമ്ബൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച്‌ കൊണ്ടുളള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗവും പുറത്തുവന്നു. ഏപ്രില്‍ 14 വരെ 21 ദിവസത്തെ ലോക്ക്ഡൗണാണ് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചത്.ഇത് പൂര്‍ത്തിയാകുന്നതോടെ ട്രെയിന്‍ സര്‍വീസ് പുനരാരംഭിക്കാനാണ് റെയില്‍വേ തയ്യാറെടുക്കുന്നത്.

Related News