Loading ...

Home National

രാജ്യത്തെ ലോക്ക്ഡൗണ്‍ നീട്ടില്ലെന്നും നിയന്ത്രണങ്ങള്‍ തുടരുമെന്നും പ്രധാനമന്ത്രി

ന്യൂ​ഡ​ല്‍​ഹി: കൊ​റോ​ണ വൈ​റ​സി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ രാ​ജ്യ​ത്ത് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന ലോ​ക്ക്ഡൗ​ണ്‍ നീ​ട്ടി​ല്ലെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. എ​ന്നാ​ല്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ തു​ട​രു​മെ​ന്നും അ​ദ്ദേ​ഹം മു​ഖ്യ​മ​ന്ത്രി​മാ​രു​ടെ യോ​ഗ​ത്തി​ല്‍ പ​റ​ഞ്ഞു. കോ​വി​ഡി​നെ​തി​രെ നീ​ണ്ട പോ​രാ​ട്ടം വേ​ണ്ടി​വ​രും. എ​ല്ലാ​വ​രും ഒ​റ്റ​ക്കെ​ട്ടാ​യി പോ​രാ​ട​ണ​മെ​ന്നും അ​ദ്ദേ​ഹം അ​ഭ്യ​ര്‍​ഥി​ച്ചു. സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കു​ക​യാ​ണ് നി​ര്‍​ണാ​യ​ക​മെ​ന്നും അദ്ദേഹം പറഞ്ഞു. ഏ​പ്രി​ല്‍ 14ന് ​ലോ​ക്ക്ഡൗ​ണ്‍ അ​വ​സാ​നി​ക്കും. എ​ന്നാ​ല്‍ ലോ​ക്ക്ഡൗ​ണി​നു​ശേ​ഷ​വും കൊ​റോ​ണ വ്യാ​പ​നം ത​ട​യു​ന്ന​തി​നു​ള്ള സു​ര​ക്ഷാ​സ​ന്നാ​ഹ​ങ്ങ​ള്‍ എ​ല്ലാ​വ​രും തു​ട​ര​ണം.ഉ​ത്ത​ര​വാ​ദി​ത്വ​ത്തോ​ടെ എ​ല്ലാ​വ​രും പെ​രു​മാ​റ​ണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. പ്ര​ധാ​ന​മ​ന്ത്രി വി​ളി​ച്ച മു​ഖ്യ​മ​ന്ത്രി​മാ​രു​ടെ യോ​ഗ​ത്തി​ല്‍ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ, ​കേ​ന്ദ്ര പ്ര​തി​രോ​ധ​മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗ് എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു. കൊ​റോ​ണ വ്യാ​പി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് പ്ര​ധാ​ന​മ​ന്ത്രി മു​ഖ്യ​മ​ന്ത്രി​മാ​രു​ടെ യോ​ഗം വി​ളി​ച്ച​ത്. വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സ് മു​ഖേ​ന​യാ​യി​രു​ന്നു യോ​ഗം.

Related News