Loading ...

Home Kerala

കോവിഡ് 19 പെന്‍ഷന്‍ വിതരണം; ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി ട്രഷറി വകുപ്പ്

കൊറോണ രോഗപ്രതിരോധത്തിന്റെ ഭാഗമായി ട്രഷറി ഇടപാടുകള്‍ ക്രമീകരി ക്കുന്നതിനുള്ള നടപടികള്‍ ട്രഷറി വകുപ്പ് നടപ്പിലാക്കി. സാമൂഹിക അകലം പരമാവധി പാലിച്ചായിരിക്കും ഏപ്രില്‍ മാസത്തെ പെന്‍ഷന്‍ വിതരണം നടത്തുക. ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ അനുസരിച്ച്‌ ജീവനക്കാര്‍ക്കുള്ള സുരക്ഷാ മുന്‍കരുതല്‍ നടപടികള്‍ ട്രഷറികളില്‍ സ്വീകരിച്ചു. നേരിട്ട് ട്രഷറിയില്‍ ഹാജരാകാതെ അധികാരപ്പെടുത്തിയ ആള്‍ മുഖേനയും പെന്‍ഷന്‍ ചെക്കുകള്‍ മാറാവുന്നതാണ്. ഏപ്രില്‍ രണ്ടിന് രാവിലെ ഒന്‍പത് മുതല്‍ ഉച്ചയ്ക്ക് ഒരുമണിവരെ പി ടി എസ് ബി അക്കൗണ്ട് നമ്ബര്‍ പൂജ്യത്തില്‍ അവസാനിക്കുന്ന പെന്‍ഷന്‍കാരുടെയും ഉച്ചകഴിഞ്ഞ് രണ്ടു മുതല്‍ അഞ്ചുവരെ പി ടി എസ് ബി അക്കൗണ്ട് നമ്ബര്‍ ഒന്നില്‍ അവസാനിക്കുന്ന പെന്‍ഷന്‍കാരുടെ പെന്‍ഷന്‍ വിതരണമാണ് നടക്കുക.ഏപ്രില്‍ മൂന്നിന് രാവിലെ മുതല്‍ രണ്ടില്‍ അവസാനിക്കുന്നവരുടെയും ഉച്ചകഴിഞ്ഞ് മൂന്നില്‍ അവസാനിക്കുന്നവരുടെ വിതരണം നടക്കും ഏപ്രില്‍ നാലിന് രാവലെ മുതല്‍ നാലില്‍ അവസാനിക്കുന്നവരുടെയും ഉച്ചകഴിഞ്ഞ് അഞ്ചില്‍ അവസാനിക്കുന്നവരുടെയും. ഏപ്രില്‍ ആറിന് രാവിലെ മുതല്‍ ആറില്‍ അവസാനിക്കുന്നവരുടെയും ഉച്ചകഴിഞ്ഞ് ഏഴില്‍ അവസാനിക്കുന്നവരുടെയും. ഏപ്രില്‍ ഏഴിന് രാവിലെ മുതല്‍ എട്ടില്‍ അവസാനിക്കുന്നവരുടെയും ഉച്ചകഴിഞ്ഞ് ഒന്‍പതില്‍ അവസാനിക്കുന്നവരുടെയും പെന്‍ഷന്‍ വിതരണമാണ് നടക്കുക. പെന്‍ഷന്‍ തുക ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റുന്നതിന് ബാങ്ക് അക്കൗണ്ട് നമ്ബര്‍, ബ്രാഞ്ചിന്റെ പേര്, ഐ എഫ് എസ് കോഡ്, അക്കൗണ്ട് ഉടമയുടെ പേര്, മൊബൈല്‍ നമ്ബര്‍ എന്നീ വിവരങ്ങള്‍ ചെക്കിന് മറുപുറത്ത് രേഖപ്പെടുത്തി നല്‍കണം. ഇപ്രകാരമുള്ള ചെക്കുകള്‍ ട്രഷറിയിലോ/ബാങ്കിലോ നല്‍കാം. പെന്‍ഷന്‍ വിതരണം സംബന്ധിച്ച സംശയ നിവാരണങ്ങള്‍ക്ക് 0474-2793553, 2798625, 9496000035, 9496000043, 9496000045, 9496000046 എന്നീ നമ്ബരുകളില്‍ ബന്ധപ്പെടാം.

Related News