Loading ...

Home Kerala

നിലപാട് കടുപ്പിച്ച്‌ കര്‍ണാടകം: കാസര്‍കോട് അതിര്‍ത്തി തുറക്കില്ല,​ കണ്ണൂര്‍ -വയനാട് അതിര്‍ത്തി മാത്രം തുറക്കും

കൊച്ചി: കൊറോണ വെെറസ് പടരുന്ന പശ്ചാത്തലത്തില്‍ അടച്ച കാസര്‍കോട് അതിര്‍ത്തി തുറക്കില്ലെന്ന് കര്‍ണാടകം. കാസര്‍കോട് അ‌തിര്‍ത്തിയിലെ റോഡുകള്‍ തുറക്കാനാവില്ലെന്നാണ് തങ്ങളുടെ നിലപാടെന്ന് കര്‍ണാടക അ‌ഡ്വക്കേറ്റ് ജനറല്‍ ഹെെക്കോടതിയെ അ‌റിയിച്ചു. അതേസമയം,​ അ‌ടച്ച വയനാട്, കണ്ണൂര്‍ അ‌തിര്‍ത്തികള്‍ തുറക്കാമെന്ന് കര്‍ണാടകം ​ഹൈക്കോടതിയില്‍ വ്യക്തമാക്കി. അതിര്‍ത്തി അടച്ചതിന് എതിനെതിരായ പൊതുതാല്‍പര്യ ഹര്‍ജിയിലാണ്‌ ​ഹൈക്കോടതി ഇപ്പോള്‍ വാദം കേള്‍ക്കുന്നത്. വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാണ് കോടതി നടപടികള്‍ പുരോഗമിക്കുന്നത്. രോഗികളെ തടയരുതെന്ന് കേസ് പരിഗണിക്കവേ ​ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്. അ‌തേസമയം, പൗരാവകാശ ലംഘനമാണ് നടക്കുന്നതെന്നും കേരളത്തിലെ പൗരന്‍മാര്‍ക്ക് അ‌വശ്യസാധനങ്ങളും ചികിത്സയും കിട്ടാത്ത സാഹചര്യമുണ്ടെന്നും കേരളം വ്യക്തമാക്കി.ദേശീയപാത അ‌ടക്കാന്‍ കര്‍ണാടകത്തിന് അ‌നുമതിയില്ലെന്നും ഇരിട്ടി, കുടക്, വിരാജ്പേട്ട റോഡുകള്‍ തുറക്കണമെന്നും കേരളം ആവശ്യമുന്നയിച്ചു.

Related News