Loading ...

Home Kerala

സം​സ്ഥാ​ന​ത്ത് വ​ന്‍ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി,ശ​മ്പള​മ​ട​ക്കം മു​ട​ങ്ങി​യേ​ക്കും;മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: വ​ന്‍ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലൂ​ടെ​യാ​ണ് കേ​ര​ളം ക​ട​ന്നു​പോ​കു​ന്ന​തെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. നി​കു​തി​യു​ള്‍​പ്പ​ടെ​യു​ള്ള എ​ല്ലാ വ​രു​മാ​ന മാ​ര്‍​ഗ​ങ്ങ​ളും അ​ട​ഞ്ഞു. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ല്‍ ഏ​പ്രി​ല്‍ മാ​സ​ത്തെ ശ​മ്ബ​ളം കൊ​ടു​ക്കാ​ന്‍ ഖ​ജ​നാ​വി​ല്‍ പ​ണ​മു​ണ്ടാ​കു​മെ​ന്ന് ഉ​റ​പ്പി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു. സ​ര്‍​വീ​സ് സം​ഘ​ട​ന​ക​ളു​മാ​യു​ള്ള കൂ​ടി​ക്ക​ഴ്ച​യി​ലാ​ണ് അ​ദ്ദേ​ഹം ന​യം വ്യ​ക്ത​മാ​ക്കി​യ​ത്. ഇ​പ്പോ​ഴ​ത്തെ പ്ര​തി​സ​ന്ധി മ​റി​ക​ട​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​രും അ​ധ്യാ​പ​ക​രും ഒ​രു മാ​സ​ത്തെ ശ​മ്ബ​ളം സം​ഭാ​വ​ന ചെ​യ്യ​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു.ആ​രോ​ഗ്യ​രം​ഗ​ത്ത് സ​ര്‍​ക്കാ​രി​ന് വ​ലി​യ മു​ത​ല്‍ മു​ട​ക്കാ​ണ് വേ​ണ്ടിവ​രു​ന്ന​ത്. കൊ​റോ​ണ പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് വ​ലി​യ ചെ​ല​വുണ്ട്. എ​ല്ലാ​വ​ര്‍​ക്കും സൗ​ജ​ന്യ​റേ​ഷ​നും കി​റ്റും ന​ല്‍​കു​ന്ന​ത് ന​ല്ല സാ​മ്ബ​ത്തി​ക ബാ​ധ്യ​ത​യാ​ണ് സ​ര്‍​ക്കാ​രി​ന് ഉ​ണ്ടാ​ക്കാ​ന്‍ പോ​കു​ന്നതെന്നും മുഖ്യമന്ത്രി യോഗത്തില്‍ വ്യക്തമാക്കി. ഒ​രു​ മാ​സ​ത്തെ ശ​മ്ബ​ളം ന​ല്‍​കു​ന്ന​വ​രി​ല്‍ നി​ന്ന് പ​ര​മാ​വ​ധി ഗ​ഡു​ക്ക​ളാ​യി പി​രി​ക്ക​ണ​മെ​ന്നു ഭ​ര​ണ​പ​ക്ഷ സം​ഘ​ട​ന​ക​ള്‍ നി​ര്‍​ദേ​ശം വ​ച്ചു. എ​ന്നാ​ല്‍, ഒ​രു മാ​സ​ത്തെ ശ​മ്പ​ള​മെ​ന്ന വ്യ​വ​സ്ഥ അ​ടി​ച്ചേ​ല്‍​പി​ക്ക​രു​തെ​ന്നും അ​വ​ര​വ​ര്‍​ക്ക് സാ​ധി​ക്കു​ന്ന ദി​വ​സ​ത്തെ ശ​മ്ബ​ളം സം​ഭാ​വ​ന ചെ​യ്യാ​ന്‍ അ​വ​സ​രം ഒ​രു​ക്ക​ണ​മെ​ന്നും യു​ഡി​എ​ഫ് സം​ഘ​ട​ന​ക​ള്‍ ആ​വ​ശ്യ​പ്പ​ട്ടു.

Related News