Loading ...

Home Kerala

ഇതര സംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകൾ സന്ദര്‍ശിച്ച്‌ സൗകര്യങ്ങള്‍ വിലയിരുത്തണം; പൊലീസിന് ഡിജിപിയുടെ നിർദ്ദേശം

തിരുവനന്തപുരം: ഇതര സംസ്ഥാനത്തൊഴിലാളികള്‍ താമസിക്കുന്ന ക്യാമ്ബുകളും മറ്റും സന്ദര്‍ശിച്ച്‌ സൗകര്യങ്ങള്‍ വിലയിരുത്തുന്നതിനും ആവശ്യമായ സഹായം ലഭ്യമാക്കുന്നതിനും അടിയന്തര നടപടി സ്വീകരിക്കാന്‍ പൊലീസിന് ഡിജിപിയുടെ നിര്‍ദേശം. ഇതിനായി ജനമൈത്രി പൊലീസിന്റെ സേവനം ഉപയോഗിക്കാനും എല്ലാ ജില്ലാ പൊലീസ് മേധാവിമാര്‍ക്കും ഡിദിപി ലോക്‌നാഥ് ബെഹ്‌റ നിര്‍ദേശം നല്‍കി. കോട്ടയം പായിപ്പാട്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ നാട്ടിലേക്ക് പോകാന്‍ സംവിധാനം ഒരുക്കണം എന്നാവശ്യപ്പെട്ട് പ്രകടനം നടത്തിയതിന്റെ പശ്ചാത്തലത്തിലാണ് പൊലീസ് മേധാവിയുടെ നിര്‍ദേശം. അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷണത്തിനും താമസത്തിനും അടക്കം ഒരു ബുദ്ധിമുട്ടും ഉണ്ടാകരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കി.ഒരു മുട്ടും ഉണ്ടാകരുതെന്ന് മുഖ്യമന്ത്രി ഫോണില്‍ വിളിച്ച്‌ ആവശ്യപ്പെട്ടിരുന്നതായി കോട്ടയം ജില്ലാ കളക്ടര്‍ അറിയിച്ചു. ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് ഭക്ഷണം സംബന്ധിച്ച്‌ നേരത്തെ തന്നെ ഉറപ്പു വരുത്തിയിരുന്നുവെന്നും കളക്ടര്‍ പറഞ്ഞു. തയ്യാറാക്കിയ ഭക്ഷണം വേണ്ടെന്നാണ് ഇവര്‍ പറയുന്നത്. ഇവരെ നാട്ടിലേക്ക് അയക്കണമെന്നാണ് ആവശ്യപ്പെടുന്നത്. ഇത് ഇപ്പോള്‍ സാധ്യമല്ലെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. ഇവരുടെ പുതിയ ആവശ്യം പരിഗണിച്ച്‌ പാചകം ചെയ്ത ഭക്ഷണത്തിന് പകരം ഭക്ഷ്യവസ്തുക്കള്‍ എത്തിച്ചു നല്‍കും. ആട്ടയാണ് വേണ്ടതെങ്കില്‍ അതും എത്തിച്ചുനല്‍കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

Related News