Loading ...

Home Kerala

സംസ്ഥാനത്ത് 39 പേര്‍ക്ക് കൂടി കോവിഡ്; സാഹചര്യം കൂടുതല്‍ ഗൗരവകരം -മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളിയാഴ്ച 39 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേശനത്തില്‍ അറിയിച്ചു. ഇതോടെ കേരളത്തില്‍ ആകെ രോഗബാധിതരുടെ എണ്ണം 164 ആയി. കാസര്‍കോട് 34, കണ്ണൂര്‍ രണ്ട്, കോഴിക്കോട്, തൃശൂര്‍, കൊല്ലം എന്നിവിടങ്ങളില്‍ ഒരാള്‍ വീതം എന്നിവര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. കൊല്ലം ജില്ലയില്‍ ആദ്യമായാണ് കോവിഡ് സ്ഥിരീകരിക്കുന്നത്. ആകെ 164 പേരാണ് ഇന്ന് ചികിത്സയിലുള്ളത്. പുതുതായി രോഗം സ്ഥിരീകരിച്ചവര്‍ കൂടുതല്‍ പേരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

Related News