Loading ...

Home National

കൊറോണയെ തുരത്താന്‍ 'ഓപ്പറേഷന്‍ നമസ്‌തേയുമായി' ഇന്ത്യന്‍ സൈന്യം ഇറങ്ങുന്നു

ന്യൂഡല്‍ഹി: കൊറോണ വ്യാപനത്തിനെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാരിനെയും പൊതുജനങ്ങളെയും സഹായിക്കുന്നതിനായി സൈന്യവും എത്തുന്നു. 'ഓപ്പറേഷന്‍ നമസ്‌തേ' എന്നാണ് സൈന്യത്തിന്റെ കൊറോണ പ്രതിരോധ പദ്ധതിയ്ക്ക് നല്‍കിയിരിക്കുന്ന പേരെന്ന് കരസേന മേധാവി എം.എം.നരവാനെ പറഞ്ഞു. നിലവില്‍ ഇന്ത്യയിലൊട്ടാകെ എട്ട് കൊറോണ ക്വാറന്റൈന്‍ കേന്ദ്രങ്ങളാണ് സൈന്യം സജ്ജമാക്കിയിരിക്കുന്നത്. മുമ്ബ് നിരവധി പദ്ധതികള്‍ വിജയകരമായി പൂര്‍ത്തിയാക്കിയിട്ടുള്ള ഇന്ത്യന്‍ സൈന്യം ഓപ്പറേഷന്‍ നമസ്‌തേയും വിജയകരമായി തന്നെ പൂര്‍ത്തിയാക്കുമെന്ന് എം.എം.നരവാനെ വ്യക്തമാക്കി. ദൗത്യം പൂര്‍ത്തിയാക്കുന്നതിനൊപ്പം തന്നെ സേനാംഗങ്ങള്‍ ആരോഗ്യവാന്മാരായിരിക്കുകയെന്നത് കരസേനാ മേധാവിയെന്ന നിലയില്‍ തന്റെ ഉത്തരവാദിത്തമാണെന്ന് അദ്ദേഹം പറഞ്ഞു.അതിനാല്‍ത്തന്നെ സൈനികരുടെ ആരോഗ്യത്തിനായി മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കുമെന്നും എം.എം.നരവാനെ കൂട്ടിച്ചേര്‍ത്തു.

Related News