Loading ...

Home Education

ഓണ്‍ ലൈന്‍ പഠനത്തിന് മാര്‍ഗ നിര്‍ദ്ദേശങ്ങളുമായി കേരള ആരോഗ്യ ശാസ്ത്ര സര്‍വകലാശാല

കോവിഡ് 19 പ്രതിരോധത്തിനായി രാജ്യം ഒറ്റക്കെട്ടായി കരുതലോടെയിരിക്കുന്ന ഈ ഘട്ടത്തില്‍ കേരള ആരോഗ്യ ശാസ്ത്ര സര്‍വകലാശാല അഫിലിയേറ്റഡ് കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിന് ഉപകരിക്കുന്ന മാര്‍ഗ നിര്‍ദ്ദേശങ്ങളുമായി രംഗത്തെത്തി. ക്ലാസ്സുകള്‍ ഒഴിവാക്കിയതിനാല്‍ വിദ്യാര്‍ത്ഥികള്‍ കോളേജുകളില്‍ നിന്നു വിട്ടു നില്‍ക്കുന്ന സാഹചര്യത്തിലാണ് പഠനം ആധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ച്‌ മുന്നോട്ട് കൊണ്ട് പോകാന്‍ സര്‍വകലാശാല നിര്‍ദ്ദേശിക്കുന്നത്. ഓണ്‍ലൈന്‍ ക്ലാസ്സുകള്‍, ചെറു പരീക്ഷകള്‍, ഓണലൈന്‍ നോട്ടുകള്‍, വിദ്യഭ്യാസ വീഡിയോകള്‍, ക്വിസ്സ് പ്രോഗ്രാമുകള്‍, ഓണ്‍ലൈന്‍ അസൈന്‍മെന്റുകള്‍, വീഡിയോ കോണ്‍ഫറന്‍സിംഗ് ഉപയോഗിച്ചുള്ള പരിപാടികള്‍, മൂഡില്‍ പോലുള്ള ആധുനിക ലേണിംഗ് ഫ്ളാറ്റ് ഫോമുകള്‍ വഴി വിതരണം ചെയ്യാവുന്ന മോഡ്യൂളുകള്‍, ആപ്പുകളായി രൂപപ്പെടുത്തിയ പഠന സഹായ സാമഗ്രികള്‍ എന്നിങ്ങനെ വൈവിധ്യമാര്‍ന്ന അധ്യാപന പഠന സംവിധാനങ്ങള്‍ ഇതിനായി ഉപയോഗപ്പെടുത്തും.ആരോഗ്യ സര്‍വകലാശാല നൂതന വിദ്യാഭ്യാസ രീതികളില്‍ പരിശീലനം നല്‍കിയിട്ടുള്ള ഇരുന്നൂറോളം അധ്യാപകരുടെ സേവനം വര്‍ക്ക് ഫ്രം ഹോം മാതൃകയില്‍ ഉപയോഗപ്പെടുത്താനുമാണ് സര്‍വ്വകലാശാല ലക്ഷ്യമിടുന്നതെന്ന് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. മോഹന്‍ കുന്നമ്മേല്‍ അറിയിച്ചു.

Related News