Loading ...

Home National

രാജ്യത്ത് പരിപൂര്‍ണ ലോക്ക്ഡൗണ്‍; പ്രധാനമന്ത്രി

ന്യൂഡല്‍ഹി: കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്യവേയാണ് ഇക്കാര്യം അറിയിച്ചത്. ഇന്ന് അര്‍ധരാത്രി മുതല്‍ തീരുമാനം നടപ്പിലാകും. ഇന്ന് അര്‍ധരാത്രി മുതല്‍ 21 ദിവസത്തേക്കാണ് ലോക്ക് ഡൗണ്‍ നടപ്പിലാക്കുക. രാജ്യത്ത് എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശളിലും തീരുമാനം നടപ്പിലാകും. വിവ്ിധ സംസ്ഥാനങ്ങളിലെ ലോക്ക് ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ ആളുകള്‍ തയ്യാറാകാത്തതിനെ തുടര്‍ന്നാണ് പ്രധാനമന്ത്രി രാജ്യം മുഴുവന്‍ കര്‍ഫ്യു നടപ്പിലാക്കിയതായി അറിയിച്ചത് കഴിഞ്ഞ വ്യാഴാഴ്ച മോദി രാജ്യത്തെ അഭിസംബോധന ചെയ്തപ്പോഴായിരുന്നു രോഗവ്യാപനത്തെ തടയുന്നതിനുള്ള നിയന്ത്രണങ്ങളുടെ മുന്നോടിയായി ഞായറാഴ്ച ജനത കര്‍ഫ്യു ആചരിക്കനാന്‍ മോദി ആഹ്വാനം ചെയ്തത്. രാജ്യവ്യാപകമായി ഇതിന് വലിയ സ്വീകരണം ലഭിച്ചിരുന്നു. ഇതിന് പിന്നാലെ എല്ലാ സംസ്ഥാനങ്ങളും ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുന്ന സാഹചര്യമുണ്ടായി. സര്‍ക്കാര്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ ജനങ്ങള്‍ കാര്യമായെടുക്കാതിരിക്കുന്ന പശ്ചാത്തലത്തില്‍ മോദി മുമ്ബ് ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ സംസ്ഥാനങ്ങളോട് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. വികസികത രാജ്യങ്ങള്‍ പോലും മഹാമാരിക്കു മുന്നില്‍ തകര്‍ന്നു നില്‍ക്കുന്നു. സാമൂഹ്യ അകലം പാലിക്കല്‍ മാത്രമാണ് രോഗവ്യാപനം തടയുന്നതിനുള്ള മാര്‍ഗം. സമൂഹ്യ അകലം പാലിക്കല്‍ മാത്രമാണ് പോംവഴി. എല്ലാവരും വീടുകളില്‍ തന്നെ ഇരിക്കണം.

Related News