Loading ...

Home Education

കോവിഡ് 19: മത്സരപരീക്ഷകള്‍ എഴുതുന്നവര്‍ക്ക് ഹെല്‍പ്പ്‌ലൈന്‍ ഒരുക്കി എന്‍.ടി.എ

ന്യൂഡല്‍ഹി: കോവിഡ് 19 രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ സ്‌കൂളുകള്‍, കോളേജുകള്‍, സര്‍വകലാശാലകള്‍, മറ്റ് ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ എന്നിവയെല്ലാം അടച്ചിരിക്കുകയാണ്. പരീക്ഷകള്‍ മാറ്റിവെച്ച സാഹചര്യത്തില്‍ തുടര്‍പഠനത്തിന്റെ കാര്യത്തില്‍ ആശങ്കാകുലരാണ് വിദ്യാര്‍ഥികള്‍. ഈ സാഹചര്യത്തിലാണ് ദേശീയതലത്തില്‍ വിവിധ മത്സരപരീക്ഷകള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍.ടി.എ.) വിദ്യാര്‍ഥികള്‍ക്കായി ഹെല്‍പ്പ്‌ലൈന്‍ നമ്ബരുകള്‍ തയ്യാറാക്കിയിരിക്കുന്നത്. എന്‍.ടി.എ നടത്തുന്ന വിവിധ മത്സരപരീക്ഷകളേക്കുറിച്ചുള്ള വിദ്യാര്‍ഥികളുടെ സംശയനിവാരണത്തിനായാണ് ഹെല്‍പ്പ്‌ലൈന്‍ നമ്ബരുകള്‍ പ്രവര്‍ത്തനസജ്ജമാക്കിയിട്ടുള്ളത്. ജെ.ഇ.ഇ മെയിന്‍, നീറ്റ് യുജി, യുജിസി നെറ്റ് ഉള്‍പ്പടെയുള്ള പരീക്ഷകളാണ് വരുംമാസങ്ങളില്‍ നടത്താനിരിക്കുന്നത്. താത്കാലികമായി സജീവമാക്കിയിട്ടുള്ള നമ്ബരുകളിലേക്ക് വിദ്യാര്‍ഥികള്‍ക്ക് രാവിലെ 9.30 മുതല്‍ വൈകീട്ട് 5.30 വരെ സംശയനിവരണത്തിനായി ബന്ധപ്പെടാം. എന്‍.ടി.എ ഹെല്‍പ് ഡെസ്‌ക് 8700028512 8178359845 9650173668 9599676953 8882356803 മറ്റു പ്രധാന നമ്പറുകള്‍ യു.ജി.സി നെറ്റ് - 0120-6895200 ജെ.ഇ.ഇ - 0120-6895200 നീറ്റ് - 0120- 6895200 സി-മാറ്റ് - 0120- 6895200 ഡല്‍ഹി സര്‍വകലാശാല പ്രവേശന പരീക്ഷ - 011- 27667092, 011-27006900 ഇഗ്നോ - 0120-6895200 സിഎസ്‌ഐആര്‍-യുജിസി നെറ്റ് - 0120-6895200 കൂടുതല്‍ ഹെല്‍പ്പ്‌ലൈന്‍ നമ്പറുകൾക്കായി www.nta.ac.in സന്ദര്‍ശിക്കുക.

Related News