Loading ...

Home National

കോവിഡ്‌-19;കേരളത്തിലെ ഏഴ് ജില്ലകള്‍ അടച്ചിടേണ്ടി വരും

ന്യൂഡൽഹി: കേന്ദ്ര നിർദ്ദേശം അനുസരിച്ച് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച സംസ്ഥാനത്തെ ഏഴ് ജില്ലകൾ അടച്ചിടേണ്ടി വരും. കാസർകോട്, കണ്ണൂർ, മലപ്പുറം, എറണാകുളം, കോട്ടയം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലാണ് സമ്പൂർണ അടച്ചിടൽ വേണ്ടിവരിക. കാബിനറ്റ് സെക്രട്ടറി വിളിച്ചുചേർത്ത ചീഫ് സെക്രട്ടറിമാരുടെ യോഗത്തിലാണ് തീരുമാനമെടുത്തത്. ഇതു സംബന്ധിച്ച് സംസ്ഥാന സർക്കാരിന്റെ ഉത്തരവ് പുറത്തിറങ്ങിയിട്ടില്ല. കോവിഡ് 19 ബാധ സ്ഥിരീകരിച്ചതോ വൈറസ് ബാധയുമായി ബന്ധപ്പെട്ട അത്യാഹിതങ്ങൾ റിപ്പോർട്ട് ചെയ്തതോ ആയ 75 ജില്ലകളിൽ അവശ്യ സർവീസുകൾ മാത്രം അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് ഇറക്കാനാണ് സംസ്ഥാന സർക്കാരുകളോട് കേന്ദ്ര കാബിനറ്റ് സെക്രട്ടറി ആവശ്യപ്പെട്ടിരിക്കുന്നത്. സാഹചര്യങ്ങൾ വിലയിരുത്തി ആവശ്യമെങ്കിൽ സംസ്ഥാന സർക്കാരുകൾക്ക് മറ്റുജില്ലകളിൽ കൂടി ഈ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനാകും. വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി മാർച്ച് 31 വരെ എല്ലാ അന്തർ സംസ്ഥാന നിർത്തിവെക്കാനും നിർദ്ദേശിച്ചിട്ടുണ്ട്. അവശ്യസർവീസുകൾ ഒഴികെയുള്ളവ നിയന്ത്രിക്കുന്നതിനും എല്ലാ സംസ്ഥാനങ്ങൾക്കും നിദ്ദേശം നൽകിയിട്ടുണ്ട്.

Related News