Loading ...

Home Business

സെന്‍സെക്‌സ് 1627 പോയന്റ് കുതിച്ചു; നിഫ്റ്റി 8,700ന് മുകളില്‍ ക്ലോസ് ചെയ്തു

മുംബൈ: നാലുദിവസത്തെ കനത്ത തകര്‍ച്ചയ്ക്കുശേഷം മികച്ച നേട്ടത്തോടെ ഓഹരി സൂചികകള്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 1627.73 പോയന്റ് നേട്ടത്തില്‍ 29915.96ലും നിഫ്റ്റി 482 പോയന്റ് ഉയര്‍ന്ന് 8745.45ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്‌ഇയിലെ 1430 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 991 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 142 ഓഹരികള്‍ക്ക് മാറ്റമില്ല. നിക്ഷേപകര്‍ ഓഹരികള്‍ വാങ്ങാന്‍ താല്‍പര്യം പ്രകടിപ്പിച്ചതാണ് സൂചികകള്‍ക്ക് കരുത്തുപകര്‍ന്നത്. ഐടി, എഫ്‌എംസിജി ഓഹരികള്‍ എട്ടുശതമാനത്തിലേറെ നേട്ടമുണ്ടാക്കി. ഊര്‍ജം, അടിസ്ഥാന സൗകര്യവികസനം, ലോഹം, വാഹനം, ഫാര്‍മ തുടങ്ങിയ വിഭാഗങ്ങളിലെ സൂചികകള്‍ നേട്ടത്തിലായിരുന്നു. ബിഎസ്‌ഇ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികള്‍ നാല് ശതമാനത്തോളം നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഭാരതി ഇന്‍ഫ്രടെല്‍, ഗെയില്‍, ഒഎന്‍ജിസി, ഹിന്ദുസ്ഥാന്‍ യുണിലിവര്‍ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. യെസ് ബാങ്ക്, എച്ച്‌ഡിഎഫ്‌സി ബാങ്ക്, ഇന്റസിന്‍ഡ് ബാങ്ക്, അദാനി പോര്‍ട്‌സ്, ആക്‌സിസ് ബാങ്ക് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.

Related News