Loading ...

Home Kerala

സം​​​സ്ഥാ​​​ന​​​ത്ത് രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​വ​​​രു​​​ടെ എ​​​ണ്ണം 28; 31,173 പേർ നി​​​രീ​​​ക്ഷ​​​ണ​​​ത്തിൽ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് ഒ​​​രാ​​​ള്‍​​​ക്കു കൂ​​​ടി കോ​​​വി​​​ഡ് 19 രോ​​​ഗ​​​ബാ​​​ധ സ്ഥി​​​രീ​​​ക​​​രി​​​ച്ചു. ദു​​​ബാ​​​യി​​​ല്‍ നിന്നെ​​​ത്തി നി​​​രീ​​​ക്ഷ​​​ണ​​​ത്തി​​​ലാ​​​യി​​​രു​​​ന്ന കാ​​​സ​​​ര്‍​​​ഗോ​​​ഡ് സ്വ​​​ദേ​​​ശി​​​ക്കാ​​​ണു കോ​​​വി​​​ഡ് 19 രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​തെ​​​ന്ന് ഉ​​​ന്ന​​​ത​​​ത​​​ല​​​യോ​​​ഗ​​​ത്തി​​​നു ശേ​​​ഷം മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍ അ​​​റി​​​യി​​​ച്ചു.

ഇ​​​തോ​​​ടെ സം​​​സ്ഥാ​​​ന​​​ത്ത് രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​വ​​​രു​​​ടെ എ​​​ണ്ണം 28 ആ​​​യി. 6103 പേ​​​രെ​​​ക്കൂ​​​ടി ഇ​​​ന്ന​​​ലെ നി​​​രീ​​​ക്ഷ​​​ണ​​​ത്തി​​​ലാ​​​ക്കി. ഇ​​​തോ​​​ടെ നി​​​രീ​​​ക്ഷ​​​ണ​​​ത്തി​​​ലു​​​ള്ള​​​വ​​​രു​​​ടെ എ​​​ണ്ണം 31,173 ആ​​​യി. ഇ​​​തി​​​ല്‍ 30,926 പേ​​​ര്‍ വീ​​​ടു​​​ക​​​ളി​​​ലും 237 പേ​​​ര്‍ ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ലു​​​മാ​​​ണ്.

2921 സാ​​​മ്പി​​​ളു​​​ക​​​ള്‍ അ​​​യ​​​ച്ച​​​തി​​​ല്‍ ല​​​ഭി​​​ച്ച 2342 പേ​​​രു​​​ടെ ഫ​​​ലം നെ​​​ഗ​​​റ്റീ​​​വാ​​​ണ്. വ്യാ​​​പ​​​ന സാ​​​ധ്യ​​​ത ത​​​ള്ളി​​​ക്ക​​​ള​​​യാ​​​ന്‍ ക​​​ഴി​​​യി​​​ല്ലെ​​​ന്നാ​​​ണ് ഇ​​​പ്പോ​​​ള്‍ ല​​​ഭി​​​ക്കു​​​ന്ന റി​​​പ്പോ​​​ര്‍​​​ട്ടു​​​ക​​​ള്‍ വ്യ​​​ക്ത​​​മാ​​​ക്കു​​​ന്ന​​​ത്. ശാ​​​രീ​​​രി​​​ക അ​​​ക​​​ല​​​വും സാ​​​മൂ​​​ഹി​​​ക ഒ​​​രു​​​മ​​​യു​​​മാ​​​ക​​​ണം ന​​​മ്മു​​​ടെ മു​​​ദ്രാ​​​വാ​​​ക്യ​​​മെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു. കൊ​​​ടു​​​ങ്ങ​​​ല്ലൂ​​​ര്‍ പൂ​​​ര​​​ത്തി​​​ന് ജ​​​ന​​​ം കൂടുന്ന​​​ത് ഒ​​​ഴി​​​വാ​​​ക്ക​​​ണം. മ​​​ല​​​ബാ​​​ര്‍  ക്യാൻസർ സെ​​​ന്‍റ​​​ര്‍, റീ​​​ജ​​​ണ​​​ല്‍  ക്യാൻസർ സെ​​​ന്‍റ​​​ര്‍ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ല്‍​​​കൂ​​​ടി കോവിഡ് പരിശോധനാസൗ​​​ക​​​ര്യം ഏ​​​ര്‍​​​പ്പെ​​​ടു​​​ത്തി.



Related News