Loading ...

Home National

സി ബി എസ് ഇ പരീക്ഷകള്‍ മാറ്റി; എസ് എസ് എല്‍ സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ക്ക് മാറ്റമില്ല; തീരുമാനം കൊറോണയുടെ പശ്ചാത്തലത്തില്‍

ന്യൂഡെല്‍ഹി: കൊവിഡ് 19 പശ്ചാത്തലത്തില്‍ സിബിഎസ്‌ഇയുടെ പത്താംക്ലാസ് , ഹയര്‍ സെക്കന്‍ഡറി അടക്കമുള്ള പരീക്ഷകള്‍ മാറ്റിവയ്ക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം. എല്ലാ പരീക്ഷകളും മാര്‍ച്ച്‌ 31 ന് ശേഷം നടത്താവുന്ന രീതിയില്‍ ക്രമീകരിക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് പരീക്ഷകള്‍ മാറ്റിവയ്ക്കാന്‍ തീരുമാനിച്ചത്. ജെ ഇ ഇ പരീക്ഷയും മാറ്റി.

കേരള ആരോഗ്യസര്‍വകലാശാല ഈമാസം 31 വരെയുള്ള എല്ലാ പരീക്ഷകളും മാറ്റി. സംസ്ഥാനത്തെ മറ്റ് സര്‍വകലാശാല പരീക്ഷകള്‍ക്ക് മാറ്റമില്ലെന്ന് മന്ത്രി കെ ടി ജലീല്‍ അറിയിച്ചു. ഐസിഎസ്‌ഇ പരീക്ഷകള്‍ മുന്‍നിശ്ചയപ്രകാരം പരീക്ഷകള്‍ തുടരുമെന്ന് ബോര്‍ഡ് അറിയിച്ചു. ഈ മാസം 31വരെയുളള സര്‍വകലാശാല പരീക്ഷകള്‍ അടക്കം മാറ്റാനാണ് കേന്ദ്രനിര്‍ദേശം. എന്നാല്‍ സര്‍വകലാശാല പരീക്ഷയില്‍ ആശയക്കുഴപ്പം തുടരുകയാണ്. മൂല്യനിര്‍ണയ നടപടികളും മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

എസ് എസ് എല്‍ സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ക്ക് മാറ്റമില്ലെന്നു പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. എട്ട്, ഒന്‍പത് ക്ലാസുകളിലെ പരീക്ഷകള്‍ക്കും മാറ്റമില്ല. പരീക്ഷകള്‍ നിശ്ചയിച്ച തീയതികളില്‍ നടക്കും. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാകും പരീക്ഷകള്‍ നടത്തുകയെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. കേന്ദ്രനിര്‍ദേശം അറിയില്ല. സര്‍ക്കുലര്‍ കണ്ടിട്ടില്ല. മാധ്യമങ്ങള്‍ ആശയക്കുഴപ്പം സൃഷ്ടിക്കുന്നുവെന്നും ഡയറക്ടര്‍ പ്രതികരിച്ചു.

Related News