Loading ...

Home Kerala

മദ്യത്തിന് മുന്നില്‍ കേരളം നിയന്ത്രണം മറക്കുന്നുവോ? ബാ​റു​ക​ള്‍ പൂ​ട്ടി​ല്ല; ക്ര​മീ​ക​ര​ണം മ​തി​യെ​ന്ന് മ​ന്ത്രി​സ​ഭായോ​ഗം

തിരുവനന്തപുരം: ലോകമാകെ കൊറോണ വൈറസ്‌ ബാധയുടെ പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ നിർദ്ദേശങ്ങൾ പാലിച്ച്‌കൊണ്ട് കേന്ദ്ര ആരോഗ്യ മന്ത്രാലയവും രാജ്യത്ത് വൈറസ്‌ വ്യാപനം തടയുന്നതിനായി നിരവധി മുന്‍ കരുതലുകള്‍ സ്വീകരിക്കണമെന്ന നിർദ്ദേശം നല്‍കിയിട്ടുണ്ട്.സംസ്ഥാന സര്‍ക്കാരും കൃത്യമായ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. പൊതു പരിപാടികള്‍ ഉള്‍പ്പെടെ ഒഴിവാക്കണം എന്ന നിര്‍ദേശം സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്.കലാ സാംസ്കാരിക പരിപാടികള്‍  ഉപേക്ഷിച്ചിട്ടുണ്ട്.ക്ഷേത്രങ്ങളിലെ ഉത്സവം,മറ്റ് ആരാധനാലയങ്ങളിലെ ചടങ്ങുകള്‍, ആള്‍കൂട്ടം ഒഴിവാക്കുക എന്ന സര്‍ക്കാര്‍ നിര്‍ദേശത്തിന്റെ ഭാഗമായി ഒഴിവാക്കിയിട്ടുണ്ട്.എന്നാല്‍ ഇപ്പോഴും മദ്യ വില്‍പ്പന ശാലകള്‍ തുറന്ന്   പ്രവര്‍ത്തിക്കുകയാണ്.സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ആള്‍ക്കൂടം ദൃശ്യമാകുന്ന ഇടമാണ് മദ്യവില്‍പ്പന ശാലകള്‍.

കൊറോണ വൈറസ്‌ ബാധയുടെ പശ്ചാത്തലത്തില്‍ സം​സ്ഥാ​ന​ത്തെ ബാ​റു​ക​ള്‍ പൂ​ട്ടേ​ണ്ട​തി​ല്ലെ​ന്ന് മ​ന്ത്രി​സ​ഭാ തീ​രു​മാ​നം. പ​ക​രം ക്ര​മീ​ക​ര​ണം ഏ​ര്‍​പ്പെ​ടു​ത്തു​മെ​ന്ന് ബു​ധ​നാ​ഴ്ച ചേ​ര്‍​ന്ന മ​ന്ത്രി​സ​ഭാ യോ​ഗം തീ​രു​മാ​നി​ച്ചു. ബാ​റു​ക​ളി​ലെ ടേ​ബി​ളു​ക​ള്‍ ത​മ്മി​ല്‍ നി​ശ്ചി​ത അ​ക​ലം പാ​ലി​ക്ക​ണം. അ​വ അ​ണു​വി​മു​ക്ത​മാ​ക്ക​ണ​മെ​ന്നും മ​ന്ത്രി​സ​ഭ നി​ര്‍​ദ്ദേ​ശി​ച്ചു. ബാ​റു​ക​ള്‍ പൂ​ട്ടി ബി​വ​റേ​ജ​സ് തു​റ​ന്നി​ട്ടാ​ല്‍ വി​വാ​ദ​മാ​കു​മെ​ന്നു മ​ന്ത്രി​സ​ഭ വി​ല​യി​രു​ത്തി. വ്യാ​ജ​മ​ദ്യ​ലോ​ബി സ​ജീ​വ​മാ​കു​മെ​ന്ന​തും യോ​ഗ​ത്തി​ല്‍ ച​ര്‍​ച്ച​യാ​യി.കോ​വി​ഡ്
വ്യാ​പ​ന​ത്തി​ന്റെ ര​ണ്ടാം​ഘ​ട്ടം നേ​രി​ടാ​ന്‍  സംസ്ഥാനം ക​രു​ത​ലോ​ടെ നീങ്ങുമ്പോൾ  à´ˆ ആള്‍ക്കൂട്ടം ഒഴിവാക്കുന്നതിനോ നിയന്ത്രിക്കുന്നതിനോ സര്‍ക്കാര്‍  തയ്യാറായിട്ടില്ല.മദ്യവില്‍പ്പന ശാലകള്‍ അടച്ചിടണം എന്ന ആവശ്യം പല കോണുകളില്‍ നിന്നും ഉയര്‍ന്നിരുന്നെങ്കിലും ബാ​റു​ക​ള്‍ പൂ​ട്ടേ​ണ്ട​തി​ല്ലെന്നാണ്  സർക്കാർ പക്ഷം.​
























Related News