Loading ...

Home National

പഞ്ചാബ് സര്‍വകലാശാലയില്‍ കുടുങ്ങിയ മലയാളി വിദ്യാര്‍ഥികള്‍ക്ക് മടങ്ങാന്‍ രണ്ടു അധിക കോച്ചുകള്‍

ന്യൂഡല്‍ഹി: പഞ്ചാബ് കേന്ദ്ര സര്‍വകലാശാലയില്‍ കുടുങ്ങിപ്പോയ മലയാളി വിദ്യാര്‍ഥികള്‍ക്ക് നാട്ടിലെത്താന്‍ രണ്ടു സ്ലീപ്പര്‍ കോച്ച്‌ അനുവദിച്ചതായി കെ.സുധാകരന്‍ എം.പി. സമ്ബര്‍ക്കക്രാന്തി എക്‌സ്പ്രസിലാണ് രണ്ടുകോച്ചുകള്‍ അനുവദിച്ചത്. കെ.സുധാകരന്‍ എംപി റയില്‍വേ മന്ത്രി പീയുഷ് ഗോയലുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമുണ്ടായത്. കൊറോണയുടെ പശ്ചാത്തലത്തില്‍ പഞ്ചാബിലെ കേന്ദ്ര സര്‍വകലാശാല ഭാഗികമായി അടച്ചിരുന്നു. ഇതിനെ തുടര്‍ന്ന് 150-ഓളം വിദ്യാര്‍ഥികളാണ് ഇവിടെ കുടുങ്ങിയത്. ഇവര്‍ക്ക് നാട്ടിലെത്താനുള്ള അസൗകര്യത്തെ കുറിച്ച്‌ അറിഞ്ഞ എംപി റയില്‍വേ മന്ത്രിയുമായി ഇക്കാര്യം ചര്‍ച്ച ചെയ്യുകയായിരുന്നു. ഇതേ തുടര്‍ന്നാണ് നാളെ ചണ്ഡീഗഡില്‍ നിന്ന് പുറപ്പെടുന്ന സമ്പര്‍ക്കക്രാന്തി എക്‌സ്പ്രസില്‍ രണ്ടു അധിക സ്ലീപ്പര്‍ കോച്ചുകള്‍ അനുവദിക്കാന്‍ കേന്ദ്ര റയില്‍വേ മന്ത്രാലയം തീരുമാനിച്ചത്. നാളെ പുറപ്പെടുന്ന ട്രെയിനില്‍ 150 വിദ്യാര്‍ഥികളും കേരളത്തിലേക്ക് മടങ്ങും.

Related News