Loading ...

Home National

50 ആ​ളു​ക​ളി​ല​ധി​കം ഒ​ത്തു​കൂ​ടാ​ന്‍ പാ​ടി​ല്ല; ഡ​ല്‍​ഹി​യി​ല്‍ ക​ര്‍​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ള്‍

ന്യൂ​ഡ​ല്‍​ഹി: കോ​വി​ഡ് 19 ഭീ​തി തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് ക​ര്‍​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തി ഡ​ല്‍​ഹി സ​ര്‍​ക്കാ​ര്‍. വി​വാ​ഹ ച​ട​ങ്ങു​ക​ള്‍ ഒ​ഴി​കെ 50 ആ​ളു​ക​ളി​ല​ധി​കം ഒ​ത്തു​ചേ​രു​ന്ന ച​ട​ങ്ങു​ക​ള്‍ പാ​ടി​ല്ലെ​ന്ന് ഡ​ല്‍​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ള്‍ നി​ര്‍​ദ്ദേ​ശി​ച്ചു. ഡ​ല്‍​ഹി​യി​ല്‍ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​ങ്കെ​ടു​ത്ത അ​വ​ലോ​ക​ന യോ​ഗ​ത്തി​ന് ശേ​ഷം സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

വി​വാ​ഹ ച​ട​ങ്ങു​ക​ള്‍ ക​ഴി​വ​തും ല​ളി​ത​മാ​ക്കു​ക​യോ അ​ല്ലെ​ങ്കി​ല്‍ മാ​റ്റി​വ​യ്ക്കു​ക​യോ ചെ​യ്യ​ണ​മെ​ന്നാ​ണ് മു​ഖ്യ​മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ട​ത്. പൊ​തു​ച​ട​ങ്ങു​ക​ളി​ല്‍ നി​ന്നും ആ​ളു​ക​ള്‍ ക​ഴി​വ​തും ഒ​ഴി​വാ​ക​ണം. ശു​ചി​ത്വം പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് എ​ല്ലാ​വ​രും ഉ​റ​പ്പു​വ​രു​ത്ത​ണം. ജി​മ്മു​ക​ള്‍, നൈ​റ്റ് ക്ല​ബു​ക​ള്‍, ബ്യൂ​ട്ടി പാ​ര്‍​ല​റു​ക​ള്‍ തു​ട​ങ്ങി​യ സ്ഥാ​പ​ന​ങ്ങ​ള്‍ മാ​ര്‍​ച്ച്‌ 31 വ​രെ അ​ട​ച്ചി​ടാ​നും സ​ര്‍​ക്കാ​ര്‍ നി​ര്‍​ദ്ദേ​ശി​ച്ചു.

ഷ​ഹീ​ന്‍​ബാ​ഗ് സ​മ​ര​ത്തി​നും നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ബാ​ധ​ക​മാ​യി​രി​ക്കു​മെ​ന്നാ​ണ് കേ​ജ​രി​വാ​ള്‍ അ​റി​യി​ച്ച​ത്. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ ഉ​ള്ള​വ​ര്‍ ചി​കി​ത്സ തേ​ട​ണ​മെ​ന്നും ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ര്‍ ന​ല്‍​കു​ന്ന നി​ര്‍​ദ്ദേ​ശ​ങ്ങ​ള്‍ പാ​ലി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം അ​ഭ്യ​ര്‍​ഥി​ച്ചു.

Related News